Sports News
ദല്‍ഹിക്ക് ലോട്ടറി! അടിച്ചത് ഒന്നല്ല, അഞ്ച് സെഞ്ച്വറി; വിജയ് ഹസാരെയില്‍ കൊടുങ്കാറ്റായി കരുണ്‍ നായര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 13, 06:21 am
Monday, 13th January 2025, 11:51 am

വിജയ് ഹസാരെ ട്രോഫിയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ രാജസ്ഥാനെതിരെ തകര്‍പ്പന്‍ വിജയമാണ് വിദര്‍ഭ സ്വന്തമാക്കിയത്. മോട്ടി ബാഗ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 9 വിക്കറ്റിനാണ് വിദര്‍ഭയുടെ വിജയം.

മത്സരത്തില്‍ ടോസ് നേടിയ വിദര്‍ഭ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിദര്‍ഭ 39 പന്തുകള്‍ അവശേഷിക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സ് നേടി ലക്ഷ്യം മറികടക്കുകയായിരുന്നു.

വിദര്‍ഭയ്ക്കുവേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ ആയ ധ്രുവ് ഷോറെയും ക്യാപ്റ്റന്‍ കരുണ്‍ നായരുമാണ്. ധ്രുവ് 131 പന്തില്‍ നിന്ന് 10 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 118 റണ്‍സ് നേടി പുറത്താകാതെ സെഞ്ച്വറി നേടിയാണ് അമ്പരപ്പിച്ചത്. ക്യാപ്റ്റന്‍ കരുണ്‍ നായര്‍ 82 പന്തില്‍ നിന്ന് 13 ഫോര്‍ 5 സിക്‌സും ഉള്‍പ്പെടെ 122 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ക്വാര്‍ട്ടര്‍ ഫൈനലില്‍ മാത്രമല്ല താരത്തിന്റെ വെടിക്കെട്ട് പ്രകടനം. കഴിഞ്ഞ ആറ് ഇന്നിങ്‌സില്‍ നിന്നും അഞ്ച് സെഞ്ച്വറികളാണ് താരം സ്വന്തമാക്കിയത്. ക്രിക്കറ്റില്‍ വമ്പന്‍ തിരിച്ചുവരവാണ് താരം കാഴ്ചവെച്ചത്. ആരാധകരെ അമ്പരപ്പിക്കുന്ന ബാറ്റിങ് ശൈലി താരത്തിന്റെ വലിയ പോസിറ്റീവ് ആണ്.

നിലവില്‍ താരത്തെ 2025 ഐ.പി.എല്‍ മേഘാലയത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സ് ആണ് സ്വന്തമാക്കിയത്. 50 ലക്ഷം രൂപക്കാണ് താരത്തെ ദല്‍ഹി നേടിയത്. അവസാനമായി താരം ഐ.പി.എല്‍ കളിച്ചത് 2022ലാണ്. ശേഷം താരത്തെ ആരും ഏറ്റെടുത്തില്ല. ഇപ്പോള്‍ കരുണ്‍ നായരുടെ പേരില്‍ സന്തോഷിക്കുകയാണ് ക്യാപിറ്റല്‍സ്. വെറും ആറ് ഇന്ത്യന്‍സില്‍ നിന്നുമാണ് താരം 5 സെഞ്ച്വറികള്‍ സ്വന്തമാക്കി.

രാജസ്ഥാന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് കാര്‍ത്തിക് ശര്‍മയാണ്. 61 പന്തില്‍ 62 റണ്‍സാണ് താരം നേടിയത്. ശുഭം ഗര്‍വാള്‍ 59 പന്തില്‍ 59 റണ്‍സും നേടി. വിദര്‍ഭക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് യാഷ് താക്കൂറാണ് 10 ഓവറില്‍ 39 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം നേടിയത്.

 

Content Highlight: Karun Nair Great Performance In Vijay Hazare Trophy