കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ നോര്‍ത്താപ്ടണ്‍ഷയറിന് വേണ്ടി ഡബിള്‍ സെഞ്ച്വറി നേടി മലയാളി സൂപ്പര്‍ താരം കരുണ്‍ നായര്‍. ഗ്ലാമോര്‍ഗനെതിരെയാണ് താരം ഡബിള്‍ സെഞ്ച്വറി നേടി കരുത്തുകാട്ടിയത്.
253 പന്തില്‍ പുറത്താവാതെ 22 റണ്‍സ് നേടി കൊണ്ടായിരുന്നു കരുണിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. 21 ഫോറുകളും രണ്ട് സിക്‌സുകളും ആണ് താരം നേടിയത്.
ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് കരുണ്‍ നായര്‍ സ്വന്തമാക്കിയത്. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി മാറാനാണ് കരുണിന് സാധിച്ചത്. ഇതിനുമുമ്പ് കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങള്‍ മുഹമ്മദ് അസറുദ്ദീനും ചേതേശ്വര്‍ പൂജാരയുമാണ്.
158 പന്തില്‍ 65 റണ്‍സ് നേടി ക്യാപ്റ്റന്‍ ലൂക്ക് പ്രോക്ടറും തകര്‍പ്പന്‍ പ്രകടനം നടത്തി. ഒടുവില്‍ 605 റണ്‍സിന് ആറ് വിക്കറ്റുകള്‍ എന്ന കൂറ്റന്‍ റണ്‍സില്‍ നോര്‍ത്താപ്ടണ്‍ഷയര്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
നിലവില്‍ മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഗ്ലാമോര്‍ഗന്‍ 104 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ എന്ന നിലയിലാണ്. 43 പന്തില്‍ 10 റണ്‍സുമായി കിരണ്‍ കാള്‍സണും 47 പന്തില്‍ 11 റണ്‍സ് നേടി യ കോളിന്‍ ഇന്‍ഗ്രാമുമാണ് ക്രീസില്‍.
Content Highlight: Karun Nair became the third Indian player to score a double century in County Cricket