സിനിമാ മേഖലയിലെ പുരുഷാധിപത്യത്തെക്കുറിച്ച് സംസാരിച്ച് നടി നുസ്രത്ത് ബറൂച. ഒരു നടിയെന്ന നിലയില്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ സിനിമാ മേഖലയില്‍ തനിക് ലഭിച്ചേക്കാവുന്ന മൂല്യങ്ങളെ കുറിച്ചും താരം സംസാരിച്ചു.
”പുരുഷാധിപത്യ ലോകത്താണ് നാം ജീവിക്കുന്നത്. എന്നാല്‍ ഇരയാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ ഈ ലോകത്ത് എന്റേതായ ലോകം സൃഷ്ടിക്കുകയാണ്. എനിക്കറിയാം 50ാം വയസ്സിലും കാര്‍ത്തിക് നായകനായി അഭിനയിക്കും. എനിക്കപ്പോള്‍ അമ്മയുടെ വേഷങ്ങള്‍ മാത്രമെ ലഭിക്കൂ. അങ്ങനെയാണ് സിനിമാ മേഖല പ്രവര്‍ത്തിക്കുന്നത്.”- നുസ്രത്ത് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കാര്‍ത്തിക് ആര്യനൊപ്പമുള്ള പുതിയ സിനിമാ സീരിസിന്റെ തിരക്കിലാണ് നുസ്രത്തിപ്പോള്‍. 2011 ല്‍ റിലീസ് ചെയ്ത പ്യാര്‍ കാ പഞ്ച്‌നാമയാണ് നുസ്രത്തിന്റെ കരിയറില്‍ വഴിത്തിരിവായത്. ആ ചിത്രത്തിലൂടെയായിരുന്നു കാര്‍ത്തിക്കിന്റെ ബോളിവുഡ് അരങ്ങേറ്റവും.
”ബോളിവുഡില്‍ നായകനാണ് എല്ലാം. നായകന്റെ അരിക് ചേര്‍ന്ന് നില്‍ക്കാനേ നായികക്ക് കഴിയൂ. കാര്‍ത്തികിന്റെ വഴികള്‍ എന്റേതിനേക്കാള്‍ വിശാലമായിരിക്കും. എന്റെ യാത്രയില്‍ ഞാന്‍ സന്തുഷ്ടയാണ്”- നുസ്രത്ത് പറയുന്നു.
”അഭിനയത്തോടുള്ള അഭിനിവേശം മൂലമാണ് ഞാനീ മേഖലയില്‍ തുടരുന്നത്. പ്യാര്‍ കാ പഞ്ച്‌നാമ റിലീസ് ചെയ്തതിന് ശേഷം എനിക്ക് മറ്റ് ഓഫറുകളൊന്നും വന്നിരുന്നില്ല. ബോളിവുഡ് നായികയുടെ സാമ്പ്രദായിക സങ്കല്‍പ്പങ്ങളിലൊന്നും ഞാന്‍ ഉള്‍പ്പെടാത്തതാണ് അതിനു കാരണം”- നുസ്രത്ത് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ ലൂക്ക ചുപ്പി എന്ന ചിത്രം വിജയിച്ചതിനു കാരണം കാര്‍ത്തിക് അഭിനയിച്ചതു കൊണ്ടാണെന്ന് പറഞ്ഞപ്പോള്‍ അതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് സഹതാരം കൃതി സനോണ്‍ രംഗത്തെത്തിയിരുന്നു.
‘ഒരു ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടും വിജയത്തിന് പിന്നില്‍ നായകന്‍ മാത്രമാണെന്ന വാഴ്ത്തലുകളോട് വിയോജിപ്പ് അറിയിക്കുന്നു. എല്ലാവരും ഇവിടെ ഒരേ പരിഗണന അര്‍ഹിക്കുന്നുവെന്നായിരുന്നു’ കൃതിയുടെ പ്രതികരണം.