| Monday, 20th January 2025, 4:02 pm

എനിക്ക് കിട്ടുമെന്ന് ഉറപ്പുണ്ടായ കുറെ സിനിമകള്‍ ആ സ്റ്റാര്‍ കിഡ്‌സ് കാരണം ലഭിച്ചില്ല: കാര്‍ത്തിക് ആര്യന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡിലെ ഈ ജനറേഷനിലെ മുന്‍നിര നടന്മാരില്‍ ഒരാളാണ് കാര്‍ത്തിക് ആര്യന്‍. 2011ല്‍ ലവ് രഞ്ജന്‍ സംവിധാനം ചെയ്ത പ്യാര്‍ കാ പഞ്ച്‌നാമ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടന്നു വന്നത്. 2018 ല്‍ പുറത്തിറങ്ങിയ സോനു കെ ടിറ്റു കി സ്വീറ്റി എന്ന സിനിമയിലൂടെ കാര്‍ത്തിക് ജനശ്രദ്ധ പിടിച്ച് പറ്റി. ഭൂല്‍ ഭുലയ്യ എന്ന ഫിലിം ഫ്രാഞ്ചൈസിയിലൂടെ കോടി ക്ലബ്ബില്‍ കയറാനും അദ്ദേഹത്തിന് കഴിഞ്ഞു.

സിനിമയിലെ ഇന്‍സൈഡര്‍ v/s ഔട്ട്‌സൈഡര്‍ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുകയാണ് കാര്‍ത്തിക് ആര്യന്‍. തനിക്ക് ലഭിക്കും എന്ന് കരുതിയ കുറച്ച് സിനിമകള്‍ ലഭിച്ചില്ലെന്നും അതില്‍ താര കുടുംബമോ അല്ലെങ്കില്‍ മറ്റുകാര്യങ്ങളോ ഇന്‍ഫ്‌ളുവന്‍സ്ഡ് ആയിരിക്കാം എന്നും കാര്‍ത്തിക് ആര്യന്‍ പറഞ്ഞു.

എന്നാല്‍ അവസരങ്ങള്‍ ലഭിക്കുന്നത് ആ സ്റ്റാര്‍ കിഡ്‌സിന്റെ കുഴപ്പമില്ലെന്നും താനും അത്തരം ഒരു കുടുംബത്തില്‍ നിന്ന് വന്നിരുന്നെങ്കില്‍ ചിലപ്പോള്‍ തനിക്കും സിനിമയില്‍ എളുപ്പം അവസരങ്ങള്‍ ലഭിക്കുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു കാര്‍ത്തിക് ആര്യന്‍.

ഗോഡ്ഫാദര്‍മാരോ വഴികാട്ടികളോ ഇല്ലാത്ത ഇന്‍ഡസ്ട്രിക്ക് പുറത്ത് നിന്ന് വരുന്ന അഭിനേതാക്കളെക്കാള്‍ മക്കളോ ബന്ധുക്കളോ ആയ യുവ അഭിനേതാക്കള്‍ക്ക് റോളുകള്‍ ലഭിക്കുന്നത് എളുപ്പമാണെന്ന ധാരണ ഉണ്ടെന്നും എന്നാല്‍ അതിനെ കുറിച്ച് താനിപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും കാര്‍ത്തിക് പറയുന്നു.

‘എനിക്ക് കിട്ടും എന്ന് കരുതിയ കുറേ സിനിമകളില്‍ എനിക്ക് വേഷം ലഭിച്ചില്ല. താര കുടുംബമോ അല്ലെങ്കില്‍ മറ്റുകാര്യങ്ങളോ എല്ലാം അതില്‍ ഇന്‍ഫ്‌ളുവന്‍സ്ഡ് ആയിരിക്കാം. ഒരുപക്ഷേ എനിക്ക് ആ ചിത്രങ്ങളിലെല്ലാം അവസരം ലഭിച്ചിരിക്കേണ്ടതായിരുന്നു.

ഗോഡ്ഫാദര്‍മാരോ വഴികാട്ടികളോ ഇല്ലാത്ത ഇന്‍ഡസ്ട്രിക്ക് പുറത്ത് നിന്ന് വരുന്നവരേക്കാള്‍ മക്കളോ ബന്ധുക്കളോ ആയ യുവ അഭിനേതാക്കള്‍ക്ക് റോളുകള്‍ ലഭിക്കുന്നത് എളുപ്പമാണെന്ന ധാരണയാണ് സാധാരണയുള്ളത്. ഇത് സത്യമോ അല്ലയോ എന്നൊന്നും ഞാന്‍ പറയുന്നില്ല.

അത് ആ സ്റ്റാര്‍ കിഡ്‌സിന്റെ തെറ്റല്ല. ആ കുടുംബത്തിലാണ് ഞാന്‍ ജനിച്ചതെങ്കില്‍ എനിക്കും ഇതുപോലെ എളുപ്പത്തില്‍ അവസരം ലഭിക്കുമായിരിക്കും. എന്തായാലും സ്റ്റാര്‍ കിഡ്‌സിനോടുള്ള അധിക ഒപ്സഷന്‍ കാരണം സിനിമയില്‍ ഞാന്‍ കുറച്ച് കഷ്ടപ്പെട്ടിട്ടുണ്ട്,’ കാര്‍ത്തിക് ആര്യന്‍ പറയുന്നു.

Content Highlight: Kartik Aaryan says he has lost film roles to star kids

We use cookies to give you the best possible experience. Learn more