ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
താന്‍ ഒരു ബോളിവുഡ് ക്യാമ്പിന്റെയും ഭാഗമല്ലെന്ന് ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്‍. ‘കഴിവ് കൊണ്ടാണ് ഇവിടം വരെ എത്തിയത്. ഭാവിയിലും ഇത് തന്നെ തുടരും. കരണ്‍ ജോഹറിന്റെ ചിത്രം ദോസ്താനയെ പറ്റി സംസാരിക്കുന്നില്ല,’ കാര്‍ത്തിക് പറഞ്ഞു. ഈ വര്‍ഷം ആദ്യമാണ് കാര്‍ത്തിക് സിനിമയുടെ ഭാഗമല്ലെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്.
ദോസ്താന 2ല്‍ നിന്ന് പുറത്ത് പോയതിനെ പറ്റി പ്രതികരിക്കാന്‍ കാര്‍ത്തിക് ആര്യന്‍ വിസമ്മതിച്ചു. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജാന്‍വി കപൂറും ലക്ഷ്യയുമാണ് നായികമാര്‍.
2019 ലാണ് ദോസ്താന 2 പ്രഖ്യാപിച്ചത്. എന്നാല്‍ കൊവിഡ് 19 വന്നതോടെ പ്രോജക്ട് നിന്ന് പോവുകയായിരുന്നു. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ സിനിമയുമായി അണിയറപ്രവര്‍ത്തകര്‍ മുന്നോട്ട് പോയി. എന്നാല്‍ ഇതിനിടക്ക് കരണ്‍ ജോഹറും ആര്യനും തമ്മില്‍ തെറ്റിയെന്നും സിനിമയില്‍ നിന്നും ആര്യന്‍ പുറത്ത് പോയെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.
സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ കരണ്‍ ജോഹറോ ആര്യനോ തയാറായില്ല. അതേസമയം ധര്‍മ്മ പ്രൊഡക്ഷന്‍ സിനിമയുടെ റീകാസ്റ്റിങ് പ്രഖ്യാപിച്ചു. ‘ഔദ്യോഗികമായ ചില കാരണങ്ങളാല്‍ ഞങ്ങള്‍ മൗനം പാലിക്കുകയാണ്. ദോസ്താന ടുവില്‍ പുതിയ താരങ്ങളെ തെരഞ്ഞെടുക്കുകയാണ്. ഔദ്യോഗികമായ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും,’ ധര്‍മ പ്രൊഡക്ഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
2008 ല്‍ പുറത്തിറങ്ങിയ കരണ്‍ ജോഹര്‍ ചിത്രം ദോസ്താന എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് ദോസ്താന 2. പ്രിയങ്ക ചോപ്ര, അഭിഷേക് ബച്ചന്‍, ജോണ്‍ എബ്രഹാം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: kartik-aaryan-says-have-reached-here-because-of-my-talent-when-asked-to-comment-on-karan-johar-s-dostana