ജെയ്ഷായെ ബി.സി.സി.ഐ സെക്രട്ടറായി തെരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് കാര്‍ത്തി ചിദംബരം
national news
ജെയ്ഷായെ ബി.സി.സി.ഐ സെക്രട്ടറായി തെരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് കാര്‍ത്തി ചിദംബരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th October 2019, 11:16 pm

ന്യൂദല്‍ഹി: സൗരവ് ഗാംഗുലിയെ ബി.സി.സി.ഐ പ്രസിഡണ്ടായി തെരഞ്ഞെടുത്തതിന് പിന്നാലെ മറ്റു രണ്ട് തെരഞ്ഞെടുപ്പുകള്‍ കൂടി സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജെയ്ഷായെ സെക്രട്ടറിയായും കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ സഹോദരന്‍ അരുണ്‍ ദൂമലിനെ ട്രഷററായും തെരഞ്ഞെടുത്തതാണ് മറ്റ് രണ്ട് ചര്‍ച്ചകള്‍.

ഇരുവരെയും തെരഞ്ഞടുത്തതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം.

‘യു.പി.എ ഭരണകാലത്ത് അച്ഛന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ തന്നെ ബി.സി.സി.ഐ സെക്രട്ടറിയായി തെരഞ്ഞെടുത്തപ്പോള്‍ എങ്ങനെയായിരുന്നു ദേശീയ വാദികള്‍ പ്രതികരിച്ചത്? ചോദിച്ചു പോകുന്നു’ എന്നായിരുന്നു കാര്‍ത്തി ചിദംബരത്തിന്റെ ട്വീറ്റ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനാണ് ജെയ്ഷായെ തെരഞ്ഞെടുത്തത്. എന്നാല്‍ ജെയ്‌ഷെ അതില്‍ ഭാരവാഹി പോലുമല്ല. ഇത്തരം തെരഞ്ഞെടുക്കപ്പെട്ടതില്‍ ചില കോണ്‍ഗ്രസ് പ്രതിനിധികളുമുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ടും പുതിയ പട്ടികയില്‍ ഉണ്ട്.

ബിസിനസുകാരനായ ജയ് ഷായെ ക്രിക്കറ്റ് അസോസിയേഷനില്‍ തെരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതകളെയും പലരും ചോദ്യം ചെയ്തു.

ബി. സി. സി .ഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. എല്ലാ സ്ഥാനത്തേക്കും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജെയ്‌ഷെ ബി.സി.സി.ഐ അംഗമാകുമെന്ന് നേരത്തെത്തന്നെ സൂചനയുണ്ടായിരുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത് ജയ് ഷായായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ