ചെന്നൈ: കോണ്‍ഗ്രസ് എം.പിയും മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്‍രെ മകനുമായ കാര്‍ത്തി ചിദംബരത്തിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് കൊവിഡ് സ്ഥിരീകിരച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
തനിക്ക് നേരിയ ലക്ഷണങ്ങളേ ഉണ്ടായിരുന്നുവെന്നും താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ എത്രയും പെട്ടെന്ന് മെഡിക്കല്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കാര്‍ത്തി ട്വീറ്റ് ചെയ്തു.
‘ എനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളേ ഉണ്ടായിരുന്നുള്ളു. ആരോഗ്യ പ്രവര്‍ത്തകരുടെ ഉപദേശ പ്രകാരം ഇപ്പോള്‍ വീട്ടില്‍ ക്വാറന്റീനിലാണ്. ഞാനുമായി സമ്പര്‍ക്കത്തില്‍പ്പെട്ടവര്‍ എല്ലാവരും തന്നെ എത്രയും പെട്ടെന്ന് മെഡിക്കല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,’ കാര്‍ത്തി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. യെദിയൂരപ്പയുടെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗിനും തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
തമിഴ്നാട്ടില്‍ രാജ് ഭവനിലെ 87 ഓളം ജീവനക്കാര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് 80 കാരനായ ഗവര്‍ണറെ ക്വാറന്റീനിലാക്കിയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക