ബോക്‌സ് ഓഫീസ് റെക്കോഡുകളൊന്നും ബാക്കിവെക്കാതെ ചരിത്രവിജയത്തിലേക്ക് കുതിക്കുകയാണ് മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങിയ എമ്പുരാന്‍ ഇതിനോടകം 150 കോടിക്കടുത്ത് നേടിയിരിക്കുകയാണ്. ചിത്രത്തെച്ചൊല്ലി രാഷ്ട്രീയപരമായ പല വിവാദങ്ങളും അരങ്ങേറുകയാണ്.
എമ്പുരാനില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരില്‍ ഒരാളാണ് കാര്‍ത്തികേയ ദേവ്. പൃഥ്വിരാജ് അവതരിപ്പിച്ച സയേദ് മസൂദ് എന്ന കഥാപാത്രത്തിന്റെ ചെറുപ്പമായാണ് കാര്‍ത്തികേയ എമ്പുരാനിലെത്തിയത്. പ്രശാന്ത് നീലിന്റെ സലാര്‍ എന്ന ചിത്രത്തിലൂടെയാണ് കാര്‍ത്തികേയ സിനിമാലോകത്തേക്ക് കടന്നുവന്നത്. സലാറിലും പൃഥ്വിയുടെ ചെറുപ്പം തന്നെയാണ് കാര്‍ത്തികേയ അവതരിപ്പിച്ചത്.
എമ്പുരാന്റെ സെറ്റിലെ അനുഭവം പങ്കുവെക്കുകയാണ് കാര്‍ത്തികേയ ദേവ്. സലാറില്‍ നിന്ന് നേരെ എമ്പുരാനിലേക്കെത്തുകയായിരുന്നെന്ന് കാര്‍ത്തികേയ പറഞ്ഞു. സലാര്‍ പോലെ ഒരുപാട് ആര്‍ട്ടിസ്റ്റുകളുള്ള വലിയ സെറ്റായിരുന്നു എമ്പുരാന്റേതെന്നും ഭാഷയുടെ മാറ്റം ചെറിയ ടെന്‍ഷന്‍ തന്നിരുന്നെന്നും കാര്‍ത്തികേയ കൂട്ടിച്ചേര്‍ത്തു. സെറ്റില്‍ മോഹന്‍ലാലെത്തിയപ്പോള്‍ തന്നെ കണ്ടെന്നും കൈ കാണിച്ചിരുന്നെന്നും കാര്‍ത്തികേയ പറഞ്ഞു.
വേറെ ആരെയെങ്കിലും നോക്കി കൈ കാണിച്ചതാണോ എന്ന് സംശയിച്ചെന്നും തിരിഞ്ഞുനോക്കിയപ്പോള്‍ ഒരു കൂളര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂവെന്നും കാര്‍ത്തികേയ കൂട്ടിച്ചേര്‍ത്തു. തന്നെയാണെന്ന് മനസിലായപ്പോള്‍ അടുത്തേക്ക് പോയെന്നും അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയില്‍ എന്താ മോനേ എന്ന് ചോദിച്ചെന്നും കാര്‍ത്തികേയ പറഞ്ഞു. വളരെ കൂളാണ് മോഹന്‍ലാലെന്ന് അപ്പോള്‍ മനസിലായെന്നും കാര്‍ത്തികേയ പറയുന്നു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു കാര്‍ത്തികേയ.
‘സലാറില്‍ നിന്ന് നേരെ എമ്പുരാന്റെ സെറ്റിലേക്ക് എത്തുകയായിരുന്നു. സലാര്‍ പോലെ ഒരുപാട് ആര്‍ട്ടിസ്റ്റുകളൊക്കെയുള്ള വലിയ സെറ്റ് തന്നെയായിരുന്നു എമ്പുരാന്റേതും. ഭാഷയുടെ കാര്യത്തില്‍ മാത്രമേ ചെറിയൊരു ടെന്‍നുണ്ടായിരുന്നുള്ളൂ. സെറ്റിലെത്തിയ ദിവസം ലാല്‍ സാറും അവിടെ വന്നിട്ടുണ്ടായിരുന്നു. അദ്ദേഹം എല്ലാവരോടും സംസാരിക്കുന്നതിനിടയില്‍ എന്നെ ശ്രദ്ധിച്ചു.
എന്നെ നോക്കി കൈ കാണിച്ചു. എന്നെത്തന്നെയാണോ എന്ന് അറിയാന്‍ വേണ്ടി തിരിഞ്ഞു നോക്കി. അവിടെ ഒരു കൂളര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നെയാണെന്ന് മനസിലായപ്പോള്‍ തിരിച്ചും കൈകാണിച്ചു. അടുത്തേക്ക് ചെന്നപ്പോള്‍ തോളത്ത് തട്ടിയിട്ട് ‘എന്താ മോനേ’ എന്ന് അദ്ദേഹത്തിന്റെ സ്‌റ്റൈലില്‍ ചോദിച്ചു. വളരെ ഫ്രണ്ട്‌ലിയായിരുന്നു ലാല്‍ സാര്‍,’ കാര്‍ത്തികേയ പറയുന്നു.
Content Highlight: Karthikeya Dev shares the shooting experience with Mohanlal in Empuraan movie