| Tuesday, 2nd May 2023, 5:24 pm

ഇക്കാനെ തേച്ചവളുടെ ഓട്ടോഗ്രാഫ് വേണ്ടെന്ന് ഞാന്‍ കേള്‍ക്കെ അവര്‍ പറഞ്ഞു; സി.ഐ.എക്ക് ശേഷം ഞാനൊരു തേപ്പുകാരിയായി: കാര്‍ത്തിക മുരളീധരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സി.ഐ.എക്ക് ശേഷം കിട്ടിയ പ്രേക്ഷക പ്രതികരണങ്ങളില്‍ ഏറ്റവും കൂടുതലുള്ളത് തേപ്പുകാരി എന്ന ലേബലാണെന്ന് നടി കാര്‍ത്തിക മുരളീധരന്‍. മാളിലൊക്കെ നടന്ന് പോകുമ്പോള്‍ ഇക്കയോട്(ദുല്‍ഖര്‍) ചെയ്തത് ശരിയല്ല ചേച്ചി എന്നൊക്കെ പറഞ്ഞ് ചിലര്‍ ചോദ്യം ചെയ്തിട്ടുണ്ടെന്നും കാര്‍ത്തിക പറഞ്ഞു. ദ ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘ഞാന്‍ അമേരിക്ക വരെ പോയി ദുല്‍ഖറിനെ തേച്ചു, എന്ന റെസ്‌പോണ്‍സാണ് സി.ഐ.എക്ക് ശേഷം എനിക്ക് കൂടുതല്‍ കിട്ടിയത്. മാളിലൊക്കെ എന്നെ നിര്‍ത്തി, ഇത് ശരിയല്ല ചേച്ചി.. ഞങ്ങളുടെ ഇക്കയോട് ചെയ്തത് ശരിയല്ല എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ഇതൊന്നും തമാശക്ക് പറയുന്നത് അല്ല(ചിരിക്കുന്നു). കൈ ചൂണ്ടിയൊക്കെയാണ് ഇതൊക്കെ പറഞ്ഞിരുന്നത്. ഞാന്‍ കുറെ സോറി ഒക്കെ പറഞ്ഞിട്ടുണ്ട്.

വയനാട്ടില്‍ അങ്കിളി(അങ്കില്‍ മൂവി)ന്റെ ഷൂട്ടിങ് നടന്ന് കൊണ്ടിരിക്കുന്ന സമയം രണ്ട് ആണ്‍കുട്ടികള്‍ സംസാരിക്കുന്നത് ഞാന്‍ കേട്ടു. ഇതാ സി.ഐ.എയിലെ പെണ്‍കുട്ടിയല്ലെ? അതെ. ഒരു ഓട്ടോഗ്രാഫ് വാങ്ങിയാലൊ? വേണ്ട, കുഞ്ഞിക്കയെ തേച്ച പെണ്ണല്ലേ അവരുടെ ഓട്ടോഗ്രാഫ് നമുക്ക് വേണ്ട എന്നും പറഞ്ഞ് അവര്‍ നടന്ന് പോയി.

എന്നാലും ഞാന്‍ ഹാപ്പിയാണ്, ആ കഥാപാത്രം എല്ലാവരുടെയും മനസിലുണ്ട്. ഞാന്‍ ദുല്‍ഖറിനോട് ഇത് പറയുകയും ചെയ്തു,’ കാര്‍ത്തിക മുരളീധരന്‍ പറഞ്ഞു. സിനിമയില്‍ തനിക്കുണ്ടായ ബ്രേക്കിനെക്കുറിച്ചും താരം അഭിമുഖത്തില്‍ പറഞ്ഞു.

‘സി.ഐ.എയും അങ്കിളും ചെയ്ത സമയത്ത് ഞാന്‍ കോളേജ് സ്റ്റുഡന്റ് ആയിരുന്നു. ഒരുപാട് ബുദ്ധിമുട്ടിയാണ് ആ സമയത്ത് സിനിമ ചെയ്തിരുന്നത്. അതിന് ശേഷം ഞാന്‍ പഠനത്തിനാണ് പ്രാധാന്യം നല്‍കിയ. പിന്നീട് ലോക്ഡൗണ്‍ ഒക്കെ വന്നു. അതിന് ശേഷം ഇപ്പൊയാണ് പ്രൊഫഷണല്‍ ലൈഫിലേക്ക് തിരികെവരുന്നത്,’ കാര്‍ത്തിക മുരളീധരന്‍ പറഞ്ഞു.

അശോക് സെല്‍വന്‍ കേന്ദ്രകഥാപാത്രമായ തമിഴ് ചിത്രം ‘സഭാ നായകനാ’ണ് കാര്‍ത്തിക മുരളീധരന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. മേഘ ആകാശ്, ചാന്ദിനി ചൗധരി, എന്നിവരും സഭാ നായകനില്‍ വേഷമിടുന്നുണ്ട്.

Content Highlight: Karthika Muralidharan talk about experience with CIA movie 

Latest Stories

We use cookies to give you the best possible experience. Learn more