ലോകേഷ് കനകരാജ് ഒരുക്കിയ വിജയ് ചിത്രം ലിയോ ബോക്സ് ഓഫീസിൽ നിറഞ്ഞോടുമ്പോൾ ലോകേഷിന്റെ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ്.
ലോകേഷിന്റെ സിനിമകളിലെ യൂണിവേഴ്സ് രീതി തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും നടൻ വിജയ്‌യോടൊപ്പം ഒരു സിനിമ ചെയ്യാൻ അതിയായ ആഗ്രഹമുണ്ടെന്നും സിനിമ വികടന് നൽകിയ അഭിമുഖത്തിൽ കാർത്തിക് പറഞ്ഞു.
‘വിജയ് സാറുമായി ഒരു പടം ചെയ്യണമെന്നുള്ളത് എന്റെ ഏറെ നാളത്തെ ആഗ്രഹമാണ്. അദ്ദേഹത്തോട് ഞാൻ രണ്ടുവട്ടം ഒരു സിനിമയുടെ കഥ പറഞ്ഞിട്ടുണ്ട്. പക്ഷെ എനിക്ക് ഡേറ്റ് കിട്ടിയില്ല. വിജയ് സാറിന് കഥ അത്ര വർക്കായില്ലായിരുന്നു. അദ്ദേഹത്തിന് ഇഷ്ടമാവുന്ന ഒരു കഥയുമായി ഉടനെ തന്നെ സാറിനടുത്തേക്ക് പോകണമെന്ന വലിയ ആഗ്രഹം എനിക്കുണ്ട്.
ഇപ്പോൾ സിനിമയിൽ യൂണിവേഴ്സ് കൊണ്ട് വരുന്നതല്ലേ പുതിയ ട്രെൻഡ്. അതൊരു ഗംഭീരമായ ഐഡിയാണ്. സിനിമയെ അത് വലിയ രീതിയിൽ സഹായിക്കും. ലോകേഷ് അത് നന്നായി അദ്ദേഹത്തിന്റെ സിനിമകളിൽ ഉപയോഗിച്ചിട്ടുണ്ട്. മാർവൽ സിനിമകളും സ്പൈ യൂണിവേഴ്സ് സിനിമകളും നമ്മൾ കണ്ടിട്ടില്ലേ.
ലോകേഷ് അവന്റെ വിക്രം സിനിമയിൽ ആ ഒരു ഐഡിയ കൊണ്ട് വന്ന രീതി ഭയങ്കര ആവേശകരമായ ഒന്നാണ്. വിക്രം ഇറങ്ങുന്നതിന് മുൻപ് തന്നെ ആ ചിത്രം കൈതിയെന്ന സിനിമയുമായി ചെറിയ ബന്ധമുണ്ടെന്നും അതിന്റെ തുടർച്ചയാണെന്നുമെല്ലാം ഞാൻ അറിഞ്ഞിരുന്നു. അന്ന് തന്നെ ഞാൻ പറഞ്ഞിരുന്നു അതൊരു സൂപ്പർ ഐഡിയയാണ്. അത് സിനിമയെ നന്നായി സഹായിക്കുമെന്ന്.
ആ ചിത്രങ്ങൾ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യമാവാൻ അത് സഹായിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ലോകേഷിന്റെ സിനിമകൾക്ക് പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്നത്,’ കാർത്തിക് സുബ്ബരാജ് പറയുന്നു.
എസ്.ജെ. സൂര്യ, രാഘവ ലോറൻസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജിഗർ താൻഡാ ഡബിൾ എക്സ് ആണ് കാർത്തിക്കിന്റെ അടുത്തതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഈയിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച വരവേൽപ്പായിരുന്നു ലഭിച്ചത്.
Content Highlight: Karthik Subbaraj Talk About Lokesh Cinematic Universe