ധനുഷ് -കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തിന് കേരളത്തില്‍ വിതരണാവകാശം ആന്റോ ജോസഫിന്
Entertainment
ധനുഷ് -കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തിന് കേരളത്തില്‍ വിതരണാവകാശം ആന്റോ ജോസഫിന്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 17th February 2020, 1:31 pm

ധനുഷ് -കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ആന്റോ ജോസഫ് ഫിലിം കമ്പനിക്ക്. സിനിമയുടെ പേര് ഫെബ്രുവരി 19ന് പ്രഖ്യാപിക്കും.

ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. നടന്‍ ജോജു ജോര്‍ജും സിനിമയില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രജനികാന്ത് ചിത്രം പേട്ടയ്ക്കു ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം ലണ്ടനിലാണ്. ചിത്രത്തില്‍ പ്രശസ്ത ഹോളിവുഡ് താരം ജയിംസ് കോസ്‌മോയും അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ശ്രേയാസ് കൃഷ്ണയാണ്. എഡിറ്റിങ്ങ് വിവേക് ഹര്‍ഷന്‍, സംഗീതം സന്തോഷ് നാരായണന്‍ എന്നിവരാണ് നിര്‍വഹിക്കുന്നത്.

 

വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് നിര്‍മാണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ധനുഷിന്റെ നാല്‍പതാമത്തെ ചിത്രം കൂടിയാണ് കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം.