| Saturday, 28th September 2024, 3:44 pm

മലയാളത്തിലെ മള്‍ട്ടി ടാലന്റഡായ വ്യക്തി; ഒരു നല്ല നടനും സംവിധായകനുമാണ് അദ്ദേഹം: കാര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ ഈയിടെ കണ്ട് ഇഷ്ടമായ മലയാള സിനിമകളെ കുറിച്ച് പറയുകയാണ് നടന്‍ കാര്‍ത്തി. താന്‍ ഈയിടെ കണ്ട മലയാളം സിനിമകളാണ് ആവേശവും മഞ്ഞുമ്മല്‍ ബോയ്‌സുമെന്നാണ് അദ്ദേഹം പറയുന്നത്. മലയാളത്തില്‍ ഒരുപാട് നല്ല സിനിമകളുണ്ടെന്നും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു.

തന്റെ ഏറ്റവും പുതിയ ചിത്രമായ മെയ്യഴകന്റെ ഭാഗമായി അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. സൗബിന്‍ ഷാഹിറിന്റെ സിനിമകള്‍ വളരെ നല്ലതാണെന്നും അദ്ദേഹം ഒരു നല്ല സംവിധായകനും നടനുമാണെന്നും കാര്‍ത്തി പറഞ്ഞു. മള്‍ട്ടി ടാലന്റഡായ വ്യക്തിയാണ് സൗബിനെന്നും അദ്ദേഹം പറയുന്നു.

‘ഞാന്‍ ഈയിടെ കണ്ട മലയാളം സിനിമയായിരുന്നു ആവേശം. പിന്നെ മഞ്ഞുമ്മല്‍ ബോയ്സ് കണ്ടു. ആ സിനിമ തമിഴ്നാട്ടുക്കാര്‍ക്ക് പ്രിയപ്പെട്ട സിനിമ തന്നെയാണ്. പിന്നെ ഒരു മലയാള സിനിമ ഈയിടെ കണ്ടിരുന്നു. പക്ഷെ അതിന്റെ പേര് ഞാന്‍ മറന്നു പോയി. മലയാളത്തില്‍ ഒരുപാട് നല്ല സിനിമകളുണ്ട്. സൗബിന്റെ സിനിമകള്‍ വളരെ നല്ലതാണ്. ഒരു നല്ല സംവിധായകനും നടനുമാണ്. മള്‍ട്ടി ടാലന്റഡായ വ്യക്തിയാണ്,’ കാര്‍ത്തി പറയുന്നു.

കാര്‍ത്തി ആദ്യമായി നടന്‍ അരവിന്ദ് സ്വാമിയോടൊപ്പം അഭിനയിക്കുന്ന സിനിമയാണ് മെയ്യഴകന്‍. ഹിറ്റ് ചിത്രം 96ന് ശേഷം സി. പ്രേം കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് ഇത്. സിനിമയില്‍ അരവിന്ദ് സ്വാമിയോടൊപ്പം അഭിനയിച്ചതിന്റെ അനുഭവവും നടന്‍ പങ്കുവെച്ചു.

‘നമ്മള്‍ എല്ലാവരും കണ്ടിട്ടുള്ള ആള്‍ തന്നെയാണ് അരവിന്ദ് സ്വാമിയെന്ന വ്യക്തി. അദ്ദേഹത്തിന് അതല്ലാത്ത വേറെ ഷേഡൊന്നും തന്നെയില്ല. കാരണം അദ്ദേഹത്തിന് ആളുകളുടെ മുന്നില്‍ മറ്റൊരാളായി സ്വയം പ്രൊജക്റ്റ് ചെയ്യേണ്ട ആവശ്യമില്ലല്ലോ.

വളരെ ലൈവ്ലി ആയ വ്യക്തിയാണ് അരവിന്ദ് സാര്‍. പക്ഷെ നമ്മള്‍ കുറച്ച് കെയര്‍ഫുള്ളായിരിക്കണം. ഇല്ലെങ്കില്‍ അടി വാങ്ങും (ചിരി). കൗണ്ടറുകള്‍ ഓരോന്നായി അദ്ദേഹത്തില്‍ നിന്ന് വന്നു കൊണ്ടേയിരിക്കും,’ കാര്‍ത്തി പറഞ്ഞു.


Content Highlight: Karthi Talks About Soubin Shahir

We use cookies to give you the best possible experience. Learn more