കാര്‍ത്തിയും അരവിന്ദ് സ്വാമിയും ഒന്നിച്ച് ഏറ്റവും പുതുതായി തിയേറ്ററില്‍ എത്തിയ ചിത്രമാണ് മെയ്യഴകന്‍. ഹിറ്റ് ചിത്രം 96ന് ശേഷം സി. പ്രേം കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് ഇത്. 2ഡി എന്റടൈമെന്റിന് കീഴില്‍ ജ്യോതികയും സൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
ഇപ്പോള്‍ മെയ്യഴകനെ കുറിച്ചും സംവിധായകന്‍ ഫാസിലിനെ കുറിച്ചും പറയുകയാണ് നടന്‍ കാര്‍ത്തി. ഈ സിനിമ വന്നതോടെ മലയാളത്തില്‍ വരുന്നത് പോലെയുള്ള നല്ല സിനിമകള്‍ തമിഴിലുമുണ്ടെന്ന് പറയാന്‍ സാധിക്കുമെന്നാണ് കാര്‍ത്തി പറയുന്നത്.
ഒപ്പം തനിക്ക് സംവിധായകന്‍ ഫാസിലിനെ ഒരുപാട് ഇഷ്ടമാണെന്നും അദ്ദേഹത്തിന്റെ സിനിമകള്‍ ഏറെ റിപ്പീറ്റ് വാച്ചുണ്ടെന്നും കാര്‍ത്തി പറഞ്ഞു. ഫാസിലിന്റെ സിനിമകളില്‍ ഒരേ സമയം ഹ്യൂമറും ഇന്റലിജന്‍സും ഇമോഷന്‍സുമെല്ലാം ഉണ്ടായിരിക്കുമെന്നും മെയ്യഴകന്‍ അതുപോലെയുള്ള ഒരു അനുഭവമാകുമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
‘മലയാളത്തില്‍ നല്ല നല്ല സിനിമകള്‍ വരുന്നുണ്ട്. പക്ഷെ നിങ്ങള് മാത്രം എന്താണ് ഈ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് പലരും കളിയാക്കുമായിരുന്നു. ഞങ്ങള്‍ക്കും നല്ല ഒരു സിനിമയുണ്ടെന്ന് ഇനി പറയാന്‍ പറ്റും.
എനിക്ക് സത്യത്തില്‍ ഫാസില്‍ സാറിന്റെ സിനിമകള്‍ ഒരുപാട് ഇഷ്ടമാണ്. റിപ്പീറ്റ് വാച്ചിങ്ങിന് പറ്റിയ സിനിമകളാണ് അദ്ദേഹത്തിന്റേത്. എനിക്ക് ഞങ്ങളുടെ സിനിമ (മെയ്യഴകന്‍) മറ്റൊരു സിനിമയുമായും താരതമ്യം ചെയ്യാന്‍ സാധിക്കില്ല.
ഫാസില്‍ സാറിന്റെ സിനിമകളെ കുറിച്ച് ചോദിച്ചാല്‍, അതിലെ കഥാപാത്രങ്ങളുടെ സെന്‍സിറ്റിവിറ്റി വളരെ പ്രധാനപ്പെട്ടതാണ്. ഒരേ സമയം സിനിമയില്‍ ഹ്യൂമറും ഇന്റലിജന്‍സും ഇമോഷന്‍സുമെല്ലാം ഉണ്ടായിരിക്കും. അതുപോലെയുള്ള ഒരു എക്‌സ്പീരിയന്‍സ് ഈ സിനിമയിലും ഉണ്ടായിരുന്നു.
അതാണ് എന്നെ ഈ സിനിമയിലേക്ക് അടുപ്പിച്ചത്. പിന്നെ എന്റെ കൂടെയുള്ള കഥാപാത്രം ആര് ചെയ്യുമെന്ന ചോദ്യം ഉയര്‍ന്ന സമയത്താണ് അരവിന്ദ് സാറിന്റെ പേര് വരുന്നത്. അതോടെ എല്ലാവരുടെ മനസിലും ബള്‍ബ് കത്തി,’ കാര്‍ത്തി പറഞ്ഞു.
Content Highlight: Karthi Talks About Meiyazhagan Movie And Director Faasil