| Friday, 27th September 2024, 9:34 pm

ആ നടന് മുന്നില്‍ കുറച്ച് കെയര്‍ഫുള്ളായിരിക്കണം; മറ്റൊരാളായി അഭിനയിക്കേണ്ട ആവശ്യമില്ല: കാര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ കാര്‍ത്തി ആദ്യമായി അരവിന്ദ് സ്വാമിയോടൊപ്പം അഭിനയിക്കുന്ന സിനിമയാണ് മെയ്യഴകന്‍. ഹിറ്റ് ചിത്രം 96ന് ശേഷം സി. പ്രേം കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് ഇത്. ഇപ്പോള്‍ അരവിന്ദ് സ്വാമി സിനിമയുടെ സെറ്റില്‍ എങ്ങനെയായിരുന്നു എന്ന് ചോദ്യത്തിന് മറുപടി നല്‍കുകയാണ് കാര്‍ത്തി.

‘നിങ്ങള്‍ എല്ലാവരും കണ്ടിട്ടുള്ള ആള്‍ തന്നെയാണ് അരവിന്ദ് സ്വാമിയെന്ന വ്യക്തി. അദ്ദേഹത്തിന് അതല്ലാത്ത വേറെ ഷേഡൊന്നും തന്നെയില്ല. കാരണം അദ്ദേഹത്തിന് ആളുകളുടെ മുന്നില്‍ മറ്റൊരാളായി സ്വയം പ്രൊജക്റ്റ് ചെയ്യേണ്ട ആവശ്യമില്ല.

വളരെ ലൈവ്‌ലി ആയ വ്യക്തിയാണ് അരവിന്ദ് സാര്‍. പക്ഷെ നമ്മള്‍ കുറച്ച് കെയര്‍ഫുള്ളായിരിക്കണം. ഇല്ലെങ്കില്‍ അടി വാങ്ങും (ചിരി). കൗണ്ടറുകള്‍ ഓരോന്നായി അദ്ദേഹത്തില്‍ നിന്ന് വന്നു കൊണ്ടേയിരിക്കും.

അരവിന്ദ് സാറിനോട് എന്തെങ്കിലും പറഞ്ഞാല്‍ പിന്നെ തീര്‍ന്നതാണ്. ഷൂട്ടിങ് സ്‌പോട്ടില്‍ എപ്പോഴും അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് ഉണ്ടാകും. സാറിനോട് സംസാരിച്ചാല്‍ അയാള് പിന്നെ അരമണിക്കൂറ് കൊണ്ട് കരയുന്ന അവസ്ഥയിലേക്ക് എത്തും.

സാര്‍ എല്ലാവരോടും അങ്ങനെ തന്നെയാണ്. സെറ്റിനെ വളരെ ലൈവ്‌ലി ആക്കി വെക്കുന്ന വ്യക്തിയാണ്. അരവിന്ദ് സാര്‍ ഉണ്ടെങ്കില്‍ പിന്നെ സെറ്റില്‍ എല്ലാവരും ചിരിച്ചു കൊണ്ടേയിരിക്കും. അസിസ്റ്റന്റ് ക്യാമറാമാന്‍ മുതല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ വരെ ഒരേ ചിരിയായിരിക്കും,’ കാര്‍ത്തി പറഞ്ഞു.

മെയ്യഴകന്‍ സിനിമ വന്നതോടെ മലയാളത്തില്‍ വരുന്നത് പോലെയുള്ള നല്ല സിനിമകള്‍ തമിഴിലുമുണ്ടെന്ന് പറയാന്‍ സാധിക്കുമെന്നും കാര്‍ത്തി അഭിമുഖത്തില്‍ പറയുന്നു. തന്റെ കൂടെയുള്ള കഥാപാത്രത്തിലേക്ക് അരവിന്ദ് സ്വാമിയുടെ പേര് വന്നപ്പോള്‍ എല്ലാവരുടെയും മനസില്‍ ബള്‍ബ് കത്തിയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.


‘മലയാളത്തില്‍ എപ്പോഴും നല്ല നല്ല സിനിമകള്‍ വരുന്നുണ്ട്. പക്ഷെ നിങ്ങള് മാത്രം എന്താണ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് പലരും കളിയാക്കുമായിരുന്നു. എന്നാല്‍ ഞങ്ങള്‍ക്കും നല്ല ഒരു സിനിമയുണ്ടെന്ന് ഇനി പറയാന്‍ സാധിക്കും.

പിന്നെ എന്റെ കൂടെയുള്ള കഥാപാത്രം ആര് ചെയ്യുമെന്ന ചോദ്യം ഉയര്‍ന്ന സമയത്താണ് അരവിന്ദ് സാറിന്റെ പേര് വരുന്നത്. അതോടെ എല്ലാവരുടെ മനസിലും ബള്‍ബ് കത്തുകയായിരുന്നു,’ കാര്‍ത്തി പറഞ്ഞു.

Content Highlight: Karthi Talks About Aravind Swami

We use cookies to give you the best possible experience. Learn more