| Wednesday, 31st March 2021, 4:13 pm

ചേട്ടനെ പ്രകോപിപ്പിക്കാനുള്ള എന്റെ കൈയ്യിലെ ഏക വഴി അതാണ്; സൂര്യയെക്കുറിച്ച് കാര്‍ത്തി, ഫോട്ടോ വൈറല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ്‌സിനിമാ ലോകത്തെ താരസഹോദരന്‍മാരാണ് സൂര്യയും അനുജന്‍ കാര്‍ത്തിയും. ഇരുവരും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്‍മാരുമാണ്. സഹോദരന്‍മാര്‍ എന്നതിനേക്കാള്‍ ഉപരി തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും ഇരുവരും തുറന്നു പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ സൂര്യയ്‌ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് കാര്‍ത്തിയെഴുതിയ വരികളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.

സൂര്യയെ പ്രകോപിപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗം എന്താണെന്ന് ആരാധകരുമായി പങ്കുവെക്കുകയാണ് കാര്‍ത്തി. സഹോദരന്‍ ധരിക്കുന്ന അതേ തരത്തിലുള്ള വസ്ത്രം ധരിച്ചാണ് താന്‍ സൂര്യയെ പ്രകോപിപ്പിക്കാറെന്നാണ് കാര്‍ത്തി പറയുന്നത്. ഇരുവരും ഒരുപോലെ വസ്ത്രം ധരിച്ച കുട്ടിക്കാല ഫോട്ടോയും കാര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

ചിത്രം ഇതിനോടകം തന്നെ രണ്ട് ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.

സുധ കൊങ്കാരെ സംവിധാനം ചെയ്ത സൂര്യയുടെ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം സൂരറൈ പോട്ര് വലിയ വിജയം നേടിയിരുന്നു. നടന്റെ അഭിനയത്തെക്കുറിച്ചും നിരൂപകര്‍ എടുത്തു പറഞ്ഞിരുന്നു.

‘നേറുക്ക് നേര്‍’ എന്ന ആദ്യ സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്നു വന്ന സൂര്യ പിന്നീട് തന്റെ സാന്നിധ്യം തമിഴ് സിനിമ മേഖലയില്‍ ഉറപ്പിച്ചത് ബാലാ സംവിധാനം ചെയ്ത ‘നന്ദ’ (2001) എന്ന സിനിമയിലൂടെ ആയിരുന്നു. 2005 ല്‍ ‘ഗജിനി’ എന്ന ചിത്രം തമിഴ് നാട്ടില്‍ മുഴുവനും ഒരു വന്‍വിജയമായി.

2007ല്‍ മികച്ച വിജയം നേടിയ പരുത്തിവീരന്‍ എന്ന സിനമയിലൂടെയാണ് കാര്‍ത്തി സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ മികച്ച അഭിനയത്തിനു ഫിലിംഫെയര്‍ തുടങ്ങിയ പല അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. ഇതിനു ശേഷം കൊമേഴ്‌സ്യല്‍ ചിത്രങ്ങളായ ആയിരത്തില്‍ ഒരുവന്‍, പൈയ്യ, നാന്‍ മഹാന്‍ അല്ല, സിരുതെയ് എന്നി ചിത്രങ്ങളിലൂടെയാണ് തമിഴ് സിനിമയില്‍ കാര്‍ത്തി സ്ഥാനം ഉറപ്പിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Karthi says about Soorya

Latest Stories

We use cookies to give you the best possible experience. Learn more