Advertisement
Entertainment
ചെയ്യുന്ന കഥാപാത്രങ്ങള്‍ക്ക് തന്റെ ലൈഫ് നല്‍കുന്ന നടിയാണ് അവര്‍, എല്ലാ ആണ്‍കുട്ടികള്‍ക്കും അവരുടെ കഥാപാത്രങ്ങളോട് ആരാധനയുണ്ട്: കാര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 02, 12:01 pm
Sunday, 2nd February 2025, 5:31 pm

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് കാര്‍ത്തി. മണിരത്നത്തിന്റെ സഹായിയായി സിനിമാജീവിതം ആരംഭിച്ച കാര്‍ത്തി അമീര്‍ സംവിധാനം ചെയ്ത പരുത്തിവീരനിലൂടെ നായകനായി അരങ്ങേറി. പല ഴോണറിലുള്ള സിനിമകള് ചെയ്ത് വളരെ പെട്ടെന്ന് തമിഴിലെ മുന്‍നിര നടന്മാരുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ കാര്‍ത്തിക്ക് സാധിച്ചു. കോമഡിയും ആക്ഷനും എല്ലാം ഒരുപോലെ വഴങ്ങുന്ന ചുരുക്കം നടന്മാരില്‍ ഒരാള്‍ കൂടിയാണ് കാര്‍ത്തി.

സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളായ സായ് പല്ലവിയെക്കുറിച്ച് സംസാരിക്കുകയാണ് കാര്‍ത്തി. താന്‍ തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ക്ക് സായ് പല്ലവി ലൈഫ് കൊടുക്കുന്ന രീതി തന്നെ അത്ഭുതപ്പെടുത്താറുണ്ടെന്ന് കാര്‍ത്തി പറഞ്ഞു. ആണ്‍കുട്ടികള്‍ക്ക് സായ് പല്ലവിയുടെ കഥാപാത്രങ്ങളോട് ഭ്രാന്തമായ ആരാധനയുണ്ടെന്നും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു.

സായ് പല്ലവിയുടെ കഥാപാത്രത്തിന് പ്രണയമുണ്ടെങ്കില്‍ അവര്‍ തന്റെ ഉള്ളിലുള്ള പ്രണയം മുഴുവന്‍ അതിലേക്ക് വാരിക്കോരി ചൊരിയുമെന്നും അതാണ് അവരുടെ കഥാപാത്രങ്ങളെ സ്‌പെഷ്യലാക്കി നിര്‍ത്തുന്നതെന്നും കാര്‍ത്തി പറഞ്ഞു. അമരനിലെ ഇന്ദുവായാലും പ്രേമത്തിലെ മലര്‍ മിസ്സായാലും ആ കഥാപാത്രങ്ങളെല്ലാം സായ് പല്ലവി അവതരിപ്പിച്ചതുകൊണ്ടാണ് ഗംഭീരമായതെന്നും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു.

അമരനിലെ പ്രകടനത്തെപ്പറ്റി താന്‍ സായ് പല്ലവിയോട് സംസാരിച്ചെന്നും അവരുടെ പ്രായത്തെക്കാള്‍ കൂടുതലുള്ള കഥാപാത്രമായിരുന്നു അതെന്നും കാര്‍ത്തി പറഞ്ഞു. വളരെ സ്‌പെഷ്യലായിട്ടുള്ള നടിയാണ് സായ് പല്ലവിയെന്നും ഡാന്‍സിന്റെ കാര്യത്തിലും അവര്‍ വളരെ ടാലന്റഡാണെന്നും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു. സായ് പല്ലവിയുടെ പുതിയ ചിത്രമായ തണ്ടേലിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കാര്‍ത്തി.

‘സായ് പല്ലവിയെക്കുറിച്ച് പറയുമ്പോള്‍ അവരുടെ ക്യാരക്ടര്‍ സെലക്ഷനെപ്പറ്റി വേണം ആദ്യം പറയാന്‍. തന്റെ ക്യാരക്ടറിന് പ്രേമമുണ്ടെങ്കില്‍ അത് ആ നടന്റെ മേലെ വാരിക്കോരി ചൊരിയുകയാണ് സായ് പല്ലവി. ആ ഒരു കാരണം കൊണ്ട് ആണ്‍കുട്ടികള്‍ക്ക് സായ് പല്ലവിയുടെ മേലെ ഭ്രാന്തമായ ആരാധനയാണ് ഉള്ളത്. ആ ക്യാരക്ടറിന്റെ പെയിന്‍ ആയാലും അത് സായ് പല്ലവിയില്‍ ഭദ്രമാണ്.

അമരനിലെ ഇന്ദുവായാലും പ്രേമത്തിലെ മലര്‍ മിസ്സായാലും ആ കഥാപാത്രങ്ങളെല്ലാം സായ് അഭിനയിച്ചതുകൊണ്ടാണ് പ്രേക്ഷകര്‍ അവരെ സ്വീകരിച്ചത്. അമരന്‍ കണ്ടതിന് ശേഷം ഞാന്‍ സായ് പല്ലവിയോട് സംസാരിച്ചിരുന്നു. ആ ക്യാരക്ടര്‍ അവരുടെ പ്രായത്തെക്കാള്‍ വലുതാണെന്ന് തോന്നുന്നു. അത് എത്ര മനോഹരമായാണ് സായ് അവതരിപ്പിച്ചത്. വളരെ സ്‌പെഷ്യലാണ് സായ് പല്ലവി. ഡാന്‍സിന്റെ കാര്യത്തിലും അവര്‍ വളരെ ടാലന്റഡാണ്,’ കാര്‍ത്തി പറയുന്നു.

Content Highlight: Karthi praises Sai Pallavi’s performance in Amaran movie