| Wednesday, 5th February 2020, 5:27 pm

'ഇനിയും അഭിനയിക്കേണ്ട കാര്യമില്ല, ബി.ജെ.പിയിലേക്ക് പോയിക്കൊള്ളൂ'; പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച രജനീകാന്തിനെ പരിഹസിച്ച് കാര്‍ത്തി ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് രംഗത്തെത്തിയ തമിഴ് നടന്‍ രജനീകാന്തിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ്  കാര്‍ത്തി ചിദംബരം.”സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്ന് പറഞ്ഞ് അഭിനയിക്കേണ്ട കാര്യമില്ല. ബി.ജെ.പിയിലേക്ക് പോയിക്കൊള്ളൂ” എന്നാണ് കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബുധനാഴ്ച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്തിന് അനിവാര്യമാണെന്നും രജനീകാന്ത് അഭിപ്രായപ്പെട്ടിരുന്നു. പൗരത്വ ഭേദഗതി നിയമത്തിലും, ദേശീയ പൗരത്വ രജിസ്റ്ററിലും മുസ്ലിങ്ങളെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിയമം ഇന്ത്യയിലെ മുസ് ലിങ്ങളെ ബാധിക്കുന്നതല്ല. വിഷയത്തില്‍ രാജ്യത്തെ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ സംയമനം പാലിക്കണം. വിദ്യാര്‍ത്ഥികള്‍ മതനേതാക്കളുടെയും രാഷ്ട്രീയക്കാരുടെയും ഉപകരണമാകരുതെന്നുമണ് രജനീകാന്ത് പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തിലാണ് നിയമത്തെ പിന്തുണച്ച് നടന്‍ രജനീകാന്ത് രംഗത്തെത്തിയത്. ഈ സാഹചര്യത്തിലാണ് കാർത്തി ചിദംബരം രജനീകാന്തിന്റെ പ്രസ്താവനയോട് കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയത്.

ചൊവ്വാഴ്ച്ച തൂത്തുകുടി വെടിവെപ്പിനെക്കുറിച്ചുള്ള പ്രസ്താവനയില്‍ രജനീകാന്തിന് കോടതി സമന്‍സ് അയച്ചിരുന്നു. തൂത്തുക്കുടി പ്രതിഷേധത്തിനിടെ നുഴഞ്ഞുകയറിയ സാമൂഹ്യവിരുദ്ധരാണ് അക്രമത്തിന് കാരണക്കാര്‍ എന്നായിരുന്നു രജനീകാന്തിന്റെ പ്രസ്താവന.

Latest Stories

We use cookies to give you the best possible experience. Learn more