ഡോ. സൈമണിന്റെ ശവസംസ്‌കാര ചടങ്ങ് തടസ്സപ്പെടുത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി നടന്‍ കാര്‍ത്തി. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ കാര്‍ത്തി ഇത്തരമൊരു കാര്യത്തിലൂടെ തമിഴ് സമൂഹത്തെ കുറിച്ച് ഭയപ്പാടുണ്ടാക്കാനാണ് സഹായിക്കുക എന്നും പറഞ്ഞു.
ഇനിയൊരിക്കലും ഇത്തരമൊരു തെറ്റ് ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത ഉണ്ടാവണമെന്നും സൈമണിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വിഷമത്തില്‍ പങ്ക് ചേരണമെന്നും കാര്‍ത്തി പറഞ്ഞു.
டாக்டர் சைமன் அவர்களின் இறுதிச் சடங்கை இடையூறு செய்தது தமிழ்ச் சமூகத்திற்கே தலைகுனிவை ஏற்படுத்தியுள்ளது. இனியும் இதுபோன்ற தவறு நிகழாமல் நாம் பார்த்துக்கொள்ள வேண்டும். திரு. சைமன் குடும்பத்தினரிடமும், நண்பர்களிடமும் அனைவரின் சார்பாக என் ஆழ்ந்த வருத்தத்தை தெரிவித்துக்கொள்கிறேன்! pic.twitter.com/BovGYTTzho
— Actor Karthi (@Karthi_Offl) April 20, 2020
കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ മൃതദേഹം സംസ്‌കരിക്കാന്‍ പ്രദേശവാസികള്‍ അനുവദിച്ചിരുന്നില്ല. ചെന്നൈയിലെ ആശുപത്രിയില്‍വെച്ചായിരുന്നു ഇദ്ദേഹം കൊവിഡ് ബാധയെത്തുടര്‍ന്ന് മരണമടഞ്ഞത്.
കൊവിഡ് പോസിറ്റീവാണെന്ന് പരിശോധനാ ഫലം വന്നതിനെ തുടര്‍ന്ന് ആരോഗ്യനില മോശമായ ഇദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രോഗികളെ ചികിത്സിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് രോഗം പകര്‍ന്നതെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചത്. ചികിത്സ തുടരവെ ഞായറാഴ്ച വൈകീട്ട് ഹൃദയാഘാതം സംഭവിക്കുകയും തുടര്‍ന്ന് ഇദ്ദേഹം മരണത്തിന കീഴങ്ങുകയുമായിരുന്നു.