| Wednesday, 18th December 2019, 8:04 pm

കര്‍ണാടകയില്‍ ഇന്ദിര കാന്റീനുകളുടെ പേരുമാറ്റാന്‍ നീക്കം; ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ ഇന്ദിര കാന്റീനുകളുടെ പേരുമാറ്റാന്‍ ഒരുങ്ങി ബി.ജെ.പി സര്‍ക്കാര്‍. മഹര്‍ഷി വാല്‍മീകി അന്ന കുട്ടേര എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് റവന്യൂ മന്ത്രി ആര്‍ അശോക മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ദിര കാന്റീനുകളുടെ പേര് മാറ്റാനുള്ള നിര്‍ദ്ദേശം മുന്‍ മന്ത്രി രാജു ഗൗഡ സമര്‍പ്പിച്ചിരുന്നു. ഈ നിര്‍ദ്ദേശം മുഖ്യമന്ത്രി ബി.എസ് യെദൂരപ്പയുമായി ചര്‍ച്ച ചെയ്യും. ബെംഗളൂരു നഗരം എന്റെ പരിധിയില്‍ വരാത്തതിനാല്‍, ബെംഗളൂരു കാന്റീനുകള്‍ ഒഴികെ മാത്രമേ കാന്റീന്റെ പേരുമാറ്റുന്നത് നടക്കൂ”മന്ത്രി ചൊവ്വാഴ്ച പറഞ്ഞു.

കാന്റീനിന്റെ പേരുമാറ്റാനുള്ള നിര്‍ദ്ദേശത്തെ കര്‍ണാടക കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ എതിര്‍ത്തു. 2017 ല്‍ സിദ്ധരാമയ്യയാണ് ഇന്ദിര കാന്റീന്‍ ആരംഭിച്ചത്.
”യഥാര്‍ത്ഥ പ്രശ്നങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ അവര്‍ ഇത്തരത്തിലുള്ള നിസ്സാര രാഷ്ട്രീയം അവസാനിപ്പിക്കണം.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇന്ദിരാഗാന്ധി ദരിദ്രരുടെ അവകാശങ്ങള്‍ക്കായി പോരാടി, അവരുടെ വിശപ്പിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. അവര്‍ കോണ്‍ഗ്രസിന്റെ മാത്രം നേതാവല്ല മുഴുവന്‍ രാജ്യത്തിന്റെയും നേതാവാണ്. അവര്‍ സാധാരണക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു. കാന്റീന് അവരുടെ പേരിടാന്‍ കാരണമായതും ഇതാണ്. ”സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.

മഹര്‍ഷി വാല്‍മീകിയോട് ഞങ്ങള്‍ക്ക് ബഹുമാനമുണ്ട്, എന്നാല്‍ ബി.ജെ.പി അദ്ദേഹത്തിന്റെ പേര് രാഷ്ട്രീയ കാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. രാമായണം എഴുതിയ മഹാകവിയാണ് മഹര്‍ഷി വാല്‍മികി. ഗോത്ര വിഭാഗത്തില്‍ ജനിച്ച് ഉയര്‍ന്നു വന്ന അദ്ദേഹം നമ്മില്‍ പലര്‍ക്കും പ്രചോദനമാണ്. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതി സര്‍ക്കാര്‍ നടപ്പാക്കട്ടെ. ഞാനതിനെ സ്വാഗതം ചെയ്യും, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ പൂര്‍ത്തീകരിക്കുന്ന പദ്ധതി സര്‍ക്കാര്‍ നടപ്പാക്കട്ടെ. എന്നിട്ട് അദ്ദേഹത്തി
ന്റെ പേര് നല്‍കട്ടെ. ഞാനതിനെ സ്വാഗതം ചെയ്യും, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ 2017 ഓഗസ്റ്റ് 15 ന് ആരംഭിച്ച ഭക്ഷ്യ സബ്‌സിഡി പദ്ധതിയാണ് ഇന്ദിര കാന്റീന്‍. പദ്ധതിയുടെ കീഴിലുള്ള ആദ്യത്തെ കാന്റീന്‍ അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയാണ് ബെംഗളൂരുവില്‍ ഉദ്ഘാടനം ചെയ്തത്.

Latest Stories

We use cookies to give you the best possible experience. Learn more