ബെംഗളൂരു: മെട്രോ ഉദ്ഘാടനത്തിന് കര്‍ണാടകയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വേറിട്ട പ്രതിഷേധവുമായി കന്നട മക്കള്‍. സിറ്റിസണ്‍സ് മൂവ്‌മെന്റ് ബെംഗളൂരു എന്ന ട്വിറ്റര്‍ പേജിലാണ് മോദിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് പോസ്റ്റുകള്‍ നിറയുന്നത്.
‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി നിങ്ങള്‍ കര്‍ണാടകയില്‍ വന്ന സ്ഥിതിക്ക് ഞങ്ങളുടെ നാട്ടിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടെ കാണാന്‍ സമയം കണ്ടെത്തണം’ എന്ന തരത്തിലാണ് ട്വീറ്റുകള്‍ പുറത്തുവരുന്നത്.
മോദിയുടെ ഫോട്ടോയോടൊപ്പം നഗരത്തിന്റെ അഴുക്കു ചാലിന്റെയും റോഡിന്റെയുമെല്ലാം ഫോട്ടോ ഉള്‍പ്പെടുത്തിയാണ് ട്വിറ്ററില്‍ പോസ്റ്റുകള്‍ നിറയുന്നത്.
ഇതോടൊപ്പം മോദി ഈയടുത്ത് ഉദ്ഘാടനം ചെയ്ത ബെംഗളൂരു മൈസൂര്‍ എക്‌സ്പ്രസ് ഹൈവേയുടെ ചില ഫോട്ടോകളും ആളുകള്‍ പങ്കുവെച്ചിട്ടുണ്ട്. കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയതിന് ശേഷം പാലം വെള്ളത്തില്‍ മുങ്ങിയിരുന്നു.
ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തുന്ന നാടകമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് പ്രതിപക്ഷ കക്ഷികളും ആരോപിക്കുന്നത്.
അതേസമയം മേയിലാണ് കര്‍ണാടകയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച പല കൂട്ടുകക്ഷികളും ഇത്തവണ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത് എന്‍.ഡി.എ ക്യാമ്പിനെ പ്രതിരോധത്തിലാക്കയിട്ടുണ്ട്. പതിനാറോളം സംസ്ഥാന നേതാക്കളാണ് ഇത്തവണ കോണ്‍ഗ്രസ് പാളയത്തിലെത്തിയത്. ആഭ്യന്തര തര്‍ക്കങ്ങളില്‍ പെട്ട പ്രതിസന്ധിയിലായ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
Content Highlight: karnataka welcomes modi with trolls