58 മുനിസിപ്പാലിറ്റി, വിവിധ മുനിസിപ്പാലിറ്റികളിലേയും 57 ഗ്രാമപഞ്ചായത്തുകളിലേയും 9 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് എന്നിവയാണ് നടന്നത്. 498 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു.
ബി.ജെ.പി 437 സീറ്റുകളാണ് നേടിയത്. ജെ.ഡി.എസ് 45 സീറ്റുകളും മറ്റുള്ളവര്‍ 204 സീറ്റും നേടി. കോണ്‍ഗ്രസ് 42.06 ശതമാനം വോട്ട് നേടി. ബി.ജെ.പി 36.98 ശതമാനം വോട്ടും ജെ.ഡി.എസ് 3.8 ശതമാനം വോട്ടുമാണ് നേടിയത്.
166 സിറ്റി മുന്‍സിപ്പല്‍ കൗണ്‍സില്‍ വാര്‍ഡുകളില്‍ 61 എണ്ണമാണ് കോണ്‍ഗ്രസിന് നേടാനായത്. 67 എണ്ണം ബി.ജെ.പി നേടി. ജെ.ഡി.എസ് 12 സീറ്റും മറ്റുള്ളവര്‍ 26 സീറ്റുമാണ് നേടിയത്.
കര്‍ണാടക നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പാണിത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മൂന്ന് വര്‍ഷത്തിലേറെയായി കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല.
അതേസമയം, കര്‍ണാടകയില്‍ 2023ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നയിക്കുമെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം അറിയിച്ചിരുന്നു.
ബൊമ്മെയുടെ നേതൃത്വത്തില്‍ ബി.ജെ.പി. 150 സീറ്റു നേടി വീണ്ടും അധികാരത്തിലെത്തുമെന്ന് കര്‍ണാടകത്തിന്റെ ചുമതലയുള്ള പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍സിങ് പറഞ്ഞിരുന്നു.