ബെംഗളൂരു: രോഗമുക്തി നേടിയവരുടെ എണ്ണം കൂടുതലായിരുന്ന കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം കൊവിഡ് കേസുകളില്‍ കര്‍ണാടകം പഴയ അവസ്ഥയിലേക്ക് വീണ്ടും മാറി. ചൊവ്വാഴ്ച 5 മണി മുതല്‍ ബുധനാഴ്ച 5 മണിവരെയുള്ള 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 5,619 കേസുകളാണ്.
സംസ്ഥാനത്ത് ആകെ ഇപ്പോള്‍ 73,958 ആക്ടീവ് കേസുകളാണുള്ളത്. ബെംഗളൂര്‍ അര്‍ബനിലാണ് ബുധനാഴ്ച കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 1,848 പുതിയ കേസുകള്‍.
ഗുജറാത്തില്‍ ബുധനാഴ്ച 1,073 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 66,777 ആയി ഉയര്‍ന്നു. 23 പേര്‍ക്കാണ് 24 മണിക്കൂറില്‍ ജീവന്‍ നഷ്ടമായത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക