| Tuesday, 28th February 2023, 11:27 pm

മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഭാസ്‌കര്‍ റാവു ആപ്പ് വിട്ടു; ബി.ജെ.പിയില്‍ ചേരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഭാസ്‌കര്‍ റാവു ആം ആദ്മി പാര്‍ട്ടി (എ.എ.പി) വിട്ട് ബി.ജെ.പിയിലേക്ക്. ബുധനാഴ്ച ബെംഗളൂരുവിലെ ബി.ജെ.പി ഓഫീസില്‍ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ബി.ജെ.പിയില്‍ ചേരുമെന്ന് റാവു അറിയിച്ചു.

കഴിഞ്ഞ വര്‍ഷമാണ് റാവു ആം ആദ്മി പാര്‍ട്ടിക്കൊപ്പം ചേരുന്നത്. ഈ വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ബെംഗളൂരു നഗരത്തിലെ ഒരു മണ്ഡലത്തില്‍ ഇദ്ദേഹം മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.


എന്നാല്‍, പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ പൃഥ്വി റെഡ്ഡിയുമായുള്ള അദ്ദേഹം ഉടക്കിയതാണ് ഇപ്പോള്‍ ആപ്പ് വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
അടുത്തിടെ നടന്ന സംസ്ഥാന ഘടകത്തിന്റെ പുനഃസംഘടനയിലും റാവു പരസ്യമായി അതൃപ്തി അറിയിച്ചിച്ചരുന്നു.


നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മിയുടെ ദേശീയ കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ മാര്‍ച്ച് നാലിന് കര്‍ണാടക സന്ദര്‍ശിക്കുന്നുണ്ട്. ഇതിനിടയിലാണ് എ.എ.പിയില്‍ നിന്ന് പുറത്തുപോകാനുള്ള തീരുമാനം റാവു അറിയിക്കുന്നത്.

Content Highlight: Karnataka retired IPS officer Bhaskar Rao quits Aam Aadmi Party, join BJP

We use cookies to give you the best possible experience. Learn more