ബെംഗളൂരു: കര്‍ണാടകയില്‍ വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഭാസ്‌കര്‍ റാവു ആം ആദ്മി പാര്‍ട്ടി (എ.എ.പി) വിട്ട് ബി.ജെ.പിയിലേക്ക്. ബുധനാഴ്ച ബെംഗളൂരുവിലെ ബി.ജെ.പി ഓഫീസില്‍ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ബി.ജെ.പിയില്‍ ചേരുമെന്ന് റാവു അറിയിച്ചു.
കഴിഞ്ഞ വര്‍ഷമാണ് റാവു ആം ആദ്മി പാര്‍ട്ടിക്കൊപ്പം ചേരുന്നത്. ഈ വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ബെംഗളൂരു നഗരത്തിലെ ഒരു മണ്ഡലത്തില്‍ ഇദ്ദേഹം മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
Former Police Commissioner of Bengaluru and Aam Aadmi Party leader Bhaskar Rao to Join BJP tomorrow in Bengaluru.He had joined #AAP last year in Presence of Arvind Kejriwal… @Nimmabhaskar22 @BJP4Karnataka @BJP4India @AamAadmiParty pic.twitter.com/Nrm2V51zXF
— Yasir Mushtaq (@path2shah) February 28, 2023
എന്നാല്‍, പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ പൃഥ്വി റെഡ്ഡിയുമായുള്ള അദ്ദേഹം ഉടക്കിയതാണ് ഇപ്പോള്‍ ആപ്പ് വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
അടുത്തിടെ നടന്ന സംസ്ഥാന ഘടകത്തിന്റെ പുനഃസംഘടനയിലും റാവു പരസ്യമായി അതൃപ്തി അറിയിച്ചിച്ചരുന്നു.