മുംബൈ: കര്‍ണാടകയില്‍ കൊവിഡ് കേസുകള്‍ ഒറ്റയടിക്ക് വര്‍ധന. ഇന്ന് മാത്രം 216 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1959 ആയി. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 187 പേര്‍ അടുത്തിടെ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരാണ്. 1307 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 42 മരണങ്ങളാണ് കര്‍ണാടകയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ 2606 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 60 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മുംബൈയിലെ ധാരാവിയില്‍ 33 പേര്‍ക്കു കൂടി കൊവിഡ് ബാധിച്ചു. മഹാരാഷ്ട്രയില്‍ ഇതുവരെ 47190 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച മാത്രം 821 പേര്‍ രോഗവിമുക്തി നേടി. 13,404 പേരാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് രോഗവിമുക്തി നേടിയത്.
മധ്യപ്രദേശില്‍ ഇന്ന് 201 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തില്‍ ഇന്ന് 396 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 27 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 13,669 ആയി ഉയര്‍ന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക