ബെംഗളൂരു: രാജ്യത്ത് ലോക്ക് ഡൗണ്‍ കര്‍ശനമാക്കിയതിനിടയിലും ആയിരങ്ങളെ പങ്കെടുപ്പിച്ച് ഘോഷയാത്ര സംഘടിപ്പിച്ചു. കലബുര്‍ഗി ജില്ലയിലെ സിദ്ധലിംഗേശ്വര ഉത്സവത്തിന്റെ ഭാഗമായാണ് മതഘോഷയാത്ര നടത്തിയതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടു ചെയ്തു.
സാമൂഹിക അകലം പാലിക്കണമെന്ന ശക്തമായ നിര്‍ദേശം നിലവിലുള്ളപ്പോള്‍ യാതൊരു സുരക്ഷിതത്വവും കൂടാതെ നിരവധി പേര്‍ ചേര്‍ന്ന് രഥം വലിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
അതേസമയം പരിപാടിയുമായി മുന്നോട്ടു പോകുമെന്ന് പ്രദേശിക ബി.ജെ.പി നേതാക്കള്‍ അറിയിച്ചു. ഇത് ഞങ്ങളുടെ സര്‍ക്കാരാണെന്നും ഞങ്ങള്‍ക്ക് പരിപാടി മുന്നോട്ടു കൊണ്ടാവാമെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞതായും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്തു.
അതേസമയം പരിപാടി സംഘടിപ്പിച്ചതില്‍ കേസെടുത്തതായി കലബുര്‍ഗി ജില്ലാ പൊലീസ് അറിയിച്ചു.
മാര്‍ച്ചില്‍ രാജ്യത്തെ ആദ്യത്തെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത് കലബുര്‍ഗിയിലാണ്. നിലവില്‍ കര്‍ണാടകയില്‍ 300ലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 13 ലെറെ പേര്‍ മരിക്കുകയും ചെയ്തു.