ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ മാത്രമാണ് മത്സരിക്കുക. കഴിഞ്ഞ തവണ രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു.
218 സ്ഥാര്‍ഥികളുടെ പട്ടികയാണ് ആദ്യ ഘട്ടത്തില്‍ പുറത്തു വിട്ടിരിക്കുന്നത്. സിദ്ധരാമയ്യ നേരത്തെ മത്സരിച്ചിരുന്ന മണ്ഡലത്തില്‍ ഇത്തണ മകന്‍ ഡോ. യതീന്ദ്രയാണ് മത്സരിക്കുന്നത്.
Also Read: പാലക്കാട് ക്ലിനിക്കിലെ ശുചിമുറിയില്‍ രണ്ട് ദിവസം പ്രായമായ പെണ്‍കുഞ്ഞ് ഫ്‌ളഷ് ചെയ്യപ്പെട്ട നിലയില്‍
സിദ്ധരാമയ്യയുടെ മകനെ കൂടാതെ പ്രമുഖരായ പലരുടേയും മക്കള്‍ ഇത്തവണ മത്സരത്തിനിറങ്ങുന്നുണ്ട്. മല്ലികാര്‍ജുന ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്.
The Indian National Congress has selected these candidates for the election to the Legislative Assembly of Karnataka.
ಈ ಸಲ ಕಪ್ ನಮ್ದೆ!#INC4Karnataka
(1/2) pic.twitter.com/szcfsnZVRB
— Karnataka Congress (@INCKarnataka) April 15, 2018
തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തിറക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജി. പരമേശ്വര നേരത്തെ അറിയിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി നടത്തിയ ആദ്യ ഘട്ട ചര്‍ച്ചക്കൊടുവിലാണ് തീരുമാനം എടുത്തിരിക്കുന്നത്.
മെയ് 12നാണ് 224 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 15നാണ് വോട്ടെണ്ണല്‍. മൂഖ്യ എതിര്‍പക്ഷമായ ബി.ജെ.പി അവരുടെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക നേരത്തെ പുറത്തുവിട്ടിരുന്നു.
Watch DoolNews Video: