| Wednesday, 3rd July 2019, 9:05 pm

2005ലെ മാവോയിസ്റ്റ് ആക്രമണക്കേസ്: കവി വരവര റാവുവിനെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: 2005ലെ തുംകൂര്‍ മാവോയിസ്റ്റ് ആക്രമണക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് ആക്ടിവിസ്റ്റും കവിയുമായ വരവര റാവുവിനെ കസ്റ്റഡിയിലെടുത്തു. പൂനെ യെര്‍വാഡ ജയിലില്‍ ഭീമ കൊറേഗാവ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയാണ് ബംഗളൂരു പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

2005ല്‍ കര്‍ണാടകയിലെ തുംക്കൂരില്‍ കര്‍ണാടക സ്‌റ്റേറ്റ് റിസര്‍വ് പൊലീസിന് നേരെ നടന്ന മാവോയിസ്റ്റാക്രമണത്തില്‍ ഏഴ് ജവാന്മാരും ഒരു സിവിലിയനും കൊല്ലപ്പെട്ടിരുന്നു. 2005 ഫെബ്രുവരിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവായ സാകേത് രാജന്‍ എന്ന പ്രേം കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായിട്ടാണ് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയിരുന്നത്.

ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതില്‍ വരവരറാവുവും ഉള്‍പ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more