കൊവിഡ് ബാധിക്കുമെന്ന് ഭയത്താല്‍ മൃതദേഹം ഏറ്റുവാങ്ങാതെ കുടുംബം; മറവു ചെയ്ത് പൊലീസ്
national news
കൊവിഡ് ബാധിക്കുമെന്ന് ഭയത്താല്‍ മൃതദേഹം ഏറ്റുവാങ്ങാതെ കുടുംബം; മറവു ചെയ്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th May 2020, 3:40 pm

ബെംഗളൂരു: കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച മാനസികാസ്വാസ്ത്യമുള്ള യുവാവിന്റെ മൃതദേഹം സംസ്‌കരിച്ച് കര്‍ണാടകയിലെ പൊലീസുദ്യോഗസ്ഥര്‍. കൊവിഡ് ബാധിക്കുമെന്ന് ഭയന്ന് വീട്ടുകാര്‍ മൃതശരീരം ഏറ്റുവാങ്ങാതിരുന്നതിനെ തുടര്‍ന്നാണ് നാലു ദിവസം മുമ്പ് മരിച്ച് 44കാരന്റെ മൃതദേഹം പൊലീസുകാര്‍ ചേര്‍ന്ന് സംസ്‌കരിച്ചത്.

മൈസൂരിനടുത്തെ ചാമരാജനാര്‍ അതിര്‍ത്തിക്കടുത്ത് വെച്ചായിരുന്നു മാനസികാസ്വാസ്ഥ്യമുള്ള യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെടുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതശരീരം കുടുംബത്തിന് വിട്ടു കൊടുത്തെങ്കിലും വീട്ടുകാര്‍ ഏറ്റുവാങ്ങാന്‍ വിസമ്മതിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് മഡേഗൗഡയും രണ്ടു പൊലീസുദ്യോഗസ്ഥരും ഹിന്ദു ആചാര പ്രകാരം പ്രദേശത്തെ ശ്മശാനത്തില്‍ മൂവരും ചേര്‍ന്ന് കുഴിമാടമൊരുക്കുകയും മൃതദേഹം മറവ് ചെയ്യുകയുമായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.