Kerala News
സനു മോഹന്‍ കര്‍ണാടകയില്‍ പിടിയിലായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 18, 08:55 am
Sunday, 18th April 2021, 2:25 pm

കൊച്ചി: മകളുടെ ദുരൂഹമരണത്തിന് പിന്നാലെ നാടു വിട്ട സനുമോഹന്‍ കര്‍ണാടകയില്‍ പിടിയിലായി. സനുമോഹനെ പൊലീസ് സംഘം കര്‍ണാടകയിലെ കാര്‍വാറില്‍ നിന്നാണ് പിടികൂടിയത്.  കേരള പൊലീസ് സനുമോഹനെ പിടികൂടിയതായി കര്‍ണാടക പൊലീസാണ് അറിയിച്ചത്.

എന്നാല്‍ കൊച്ചി സിറ്റി പൊലീസ് വിവരം സ്ഥിരീകരിച്ചിട്ടില്ല. അല്പ സമയം കാത്തിരിക്കാനും വൈകാതെ വെളിപ്പെടുത്താമെന്നുമാണ് കൊച്ചി പൊലീസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്.

സനു മോഹന്‍ കൊല്ലൂര്‍ മൂകാംബിക കേന്ദ്രീകരിച്ച് ഒളിച്ച് താമസിച്ചിരുന്നതായി വിവരം ലഭിച്ചതിന് പിന്നാലെയാണ് കേരള പൊലീസ് അന്വേഷണമാരംഭിച്ചത്.

സനു മോഹന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ പൊലീസ് എത്തിയെങ്കിലും അപ്പോഴേക്കും അയാള്‍ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച്ച രാവിലെയാണ് ഹോട്ടലില്‍ നിന്ന് കടന്നുകളഞ്ഞത്. ഹോട്ടലില്‍ ഉണ്ടായിരുന്നത് സനുമോഹന്‍ തന്നെയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ മാര്‍ച്ച് 21 നാണ് സനുമോഹനെയും മകള്‍ വൈഗയെയും കാണാതാവുന്നത്. വൈഗയുടെ മൃതദേഹം പിറ്റേ ദിവസം പുഴയില്‍ കണ്ടെത്തുകയായിരുന്നു. ഇതേ ദിവസം പുലര്‍ച്ചെ സനുമോഹന്‍ സഞ്ചരിച്ചിരുന്ന വാഹനം വാളയാര്‍ അതിര്‍ത്തി കടന്നതായി പൊലീസ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: Karnataka Police informs Sanu Mohan is in police custody