ബെംഗളൂരു: കര്‍ണാടകയില്‍ ഇരുചക്ര വാഹനങ്ങളും നാല് ചക്ര വാഹനങ്ങളും നിരത്തിലിറങ്ങുന്നത് പൂര്‍ണ്ണമായി വിലക്കി പൊലീസ്. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന ഏപ്രില്‍ 14 വരെയാണ് നിരോധനം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഏപ്രില്‍ ഫൂളാക്കുകയാണെന്ന് കരുതേണ്ട. ഇരുചക്ര/നാല് ചക്ര വാഹനങ്ങള്‍ ഏപ്രില്‍ 14 വരെ പുറത്തിറക്കുന്നതെന്ന് നിരോധിക്കുകയാണ്. നിരോധനം ലംഘിച്ചാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കും’,കര്‍ണാടക ഡി.ജി പ്രവീണ്‍ സൂഡ് പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച് അനാവശ്യമായി വാഹനങ്ങളുമായി പുറത്തിറങ്ങിയതിന് 5106 ഇരുചക്രവാഹനങ്ങളും 181 മുച്ചക്ര വാഹനടങ്ങളും 263 നാല് ചാക്ര വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
നേരത്തെ ലോക്ക് ഡൗണ്‍ കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് ഇന്നും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കര്‍ണാടകയില്‍ ഇതുവരെ 101 കൊവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് പേരാണ് കര്‍ണാടകയില്‍ രോഗബാധയില്‍ മരിച്ചിട്ടുള്ളത്.
WATCH THIS VIDEO: