ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ഓപ്പറേഷന്‍ ലോട്ടസ് പദ്ധതി പൊളിച്ച് കോണ്‍ഗ്രസ്. ഇന്ന് വിളിച്ചുചേര്‍ത്ത നിയമസഭാകക്ഷിയോഗത്തില്‍ കോണ്‍ഗ്രസിന്റെ 75 എം.എല്‍.എമാര്‍ പങ്കെടുത്തു. യോഗത്തിനെത്താത്ത നാല് എം.എല്‍.എമാരില്‍ രണ്ട് പേര്‍ പാര്‍ട്ടിക്കൊപ്പമാണെന്ന് അറിയിച്ചിട്ടുണ്ട്.
രണ്ട് വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും നേതൃത്വം വ്യക്തമാക്കി. രമേഷ് ജര്‍ക്കിഹോളി, ബി നാഗേന്ദ്ര, ഉമേഷ് ജാദവ്, മഹേഷ് കുംതാഹള്ളി തുടങ്ങിയവരാണ് യോഗത്തിനെത്താതിരുന്നത്.
ALSO READ: മാന്ദാമംഗലം പള്ളി അടച്ചിടാന്‍ കളക്ടറുടെ നിര്‍ദ്ദേശം
അനാരോഗ്യംമൂലം യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഉമേഷ് അറിയിച്ചിരുന്നു. കോടതിയില്‍ ഒരു കേസിന്റെ വാദം നടക്കുന്നതിനാല്‍ യോഗത്തിലെത്താനായില്ലെന്നാണ് ബി നാഗേന്ദ്ര നേതൃത്വത്തെ അറിയിച്ചത്.
വിമതരായ രണ്ട് എം.എല്‍.എമാരെ ബി.ജെ.പി ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇവരെ അയോഗ്യരാക്കാനാണ് കോണ്‍ഗ്രസ് നീക്കം.
എല്ലാ കോണ്‍ഗ്രസ് എം.എല്‍.എമാരും നിയമസഭാകക്ഷിയോഗത്തില്‍ പങ്കെടുക്കുമെന്നായിരുന്നു ഉപമുഖ്യമന്ത്രി ജി പരമേശ്വര പറഞ്ഞിരുന്നത്.
പ്രത്യേക അജണ്ട നിശ്ചയിക്കാതെയായിരുന്നു ഇന്ന് നിയമസഭാകക്ഷിയോഗം ചേര്‍ന്നിരുന്നത്. എന്നാല്‍ ലോകസഭാ തെരഞ്ഞെടുപ്പും സംസ്ഥാനത്തെ രാഷ്ട്രീയ സംഭവവികാസങ്ങളും ചര്‍ച്ചയായെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
WATCH THIS VIDEO: