| Monday, 3rd September 2018, 11:51 am

കര്‍ണാടക മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്; ബി.ജെ.പിയെ പിന്നിലാക്കി കോണ്‍ഗ്രസ് മുന്നേറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയിലെ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ പിന്നിലാക്കി കോണ്‍ഗ്രസ് മുന്നേറ്റം.

ഓഗസ്റ്റ് 31 നായിരുന്നു വോട്ടെടുപ്പ് നടന്നത്. കര്‍ണാടകയിലെ 30 ജില്ലകളിലെ 105 തദ്ദേശസ്ഥാപനങ്ങളിലുമായി 2664 സീറ്റുകളിലേക്കായിരുന്നു മത്സരം.

1412 സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോള്‍ 560 സീറ്റുകളില്‍ കോണ്‍ഗ്രസിനാണ് ജയം. 499 സീറ്റുകളില്‍ ബി.ജെ.പി പിന്നിലാണ്. 178 സീറ്റുകളില്‍ ജെ.ഡി.എസും 150 സീറ്റുകളില്‍ സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തെരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്.


കുട്ടനാട്ടുകാര്‍ ഇത്രയും കാത്തിരിക്കേണ്ട കാര്യമില്ല; പണം നല്‍കേണ്ടവര്‍ അത് പരിശോധിക്കണം; തോമസ് ഐസകിനെ വേദിയിലിരുത്തി ജി. സുധാകരന്റെ വിമര്‍ശനം


കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ നടക്കുന്ന തെരഞ്ഞെടുപ്പ് ആയതിനാലും പ്രാധാന്യം ഏറെയാണ്.

ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. തെരഞ്ഞെടുപ്പ് ഫലം എങ്ങനെയായാലും അത് സര്‍ക്കാരിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും വികസന അജണ്ടകളുമായി സഖ്യസര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നാണ് നേതൃത്വം അറിയിക്കുന്നത്.

2013 ല്‍ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 1960 സീറ്റുകളിലും കോണ്‍ഗ്രസിനായിരുന്നു വിജയം.

ബി.ജെ.പിയ്ക്കും ജെ.ഡി.എസിനും കൂടി 905 സീറ്റുകളില്‍ മാത്രമേ വിജയിക്കാനായിരുന്നുള്ളൂ. 4,976 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. 1206 സീറ്റുകളിലും അന്ന് വിജയിച്ചത് സ്വതന്ത്രരായിരുന്നു.

We use cookies to give you the best possible experience. Learn more