| Wednesday, 21st March 2018, 11:49 pm

ഈ വാര്‍ത്തകള്‍ തെറ്റാണ്, ഞാന്‍ ബി.ജെ.പിയിലേക്കില്ല; ബി.ജെ.പി നേതാക്കള്‍ വേണമെങ്കില്‍ കോണ്‍ഗ്രസ്സില്‍ ചേരട്ടെ: കര്‍ണ്ണാടക എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ലിംഗായത്തുകള്‍ക്ക് പ്രത്യേക മത പദവി നല്‍കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് പാര്‍ട്ടി വിടുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ്സ് എം.എല്‍.എ രംഗത്തെത്തി. ലിംഗായത്തുകള്‍ക്ക് പ്രത്യേക പദവി നല്‍കുന്നതില്‍ പ്രതിഷേധിച്ച് താനും മകനും പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ ഈ വിവരം അടിസ്ഥാന രഹിതമാണെന്നും പാര്‍ട്ടിയില്‍ നിന്ന് ഒരു പിന്‍മാറ്റമില്ലെന്നും മുതിര്‍ന്ന എം.എല്‍.എ കൂടിയായ ശിവശങ്കരപ്പ വ്യക്തമാക്കി. അതേസമയം ലിംഗായത്തുകള്‍ക്ക് പ്രത്യേക പദവി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണയ്ക്കുന്നു. ഇക്കാര്യത്തില്‍ തര്‍ക്കങ്ങളൊന്നുമില്ല. താന്‍ ബി.ജെ.പിയില്‍ ചേരില്ല. ബി.ജെ.പി നേതാക്കള്‍ വേണമെങ്കില്‍ കോണ്‍ഗ്രസില്‍ ചേരട്ടെയെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ALSO READ: അവളിനി ദേശദ്രോഹിയാകും, അവളെക്കൊന്ന എ.ബി.വി.പിക്കാരന്‍ രാജ്യസ്‌നേഹിയും’; എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന എ.ബി.വി.പി പ്രവര്‍ത്തകനെതിരെ കനയ്യകുമാര്‍


കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എ ഷമനൂര്‍ ശിവശങ്കരപ്പയും മകനും കോണ്‍ഗ്രസ് വിടുമെന്നും ബി.ജെ.പിയില്‍ ചേരുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. സംസ്ഥാനത്തെ മറ്റൊരു പ്രമുഖ വിഭാഗമായ വീരശൈവ- ലിംഗായത്തിന്റെ മഹാസഭ പ്രസിഡന്റ് കൂടിയാണ് ശിവശങ്കരപ്പ.

We use cookies to give you the best possible experience. Learn more