national news
'ലോകം മഹാമാരിക്കെതിരെ പോരാടുമ്പോള്‍ ഇവിടെ മന്ത്രി സ്വിമ്മിംങ് പൂളിലാണ്'; സുധാകറിനെ മന്ത്രിസഭയില്‍നിന്നും പുറത്താക്കണമെന്ന് ഡി.കെ ശിവകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Apr 13, 02:23 pm
Monday, 13th April 2020, 7:53 pm

ബെംഗലൂരു: കര്‍ണാടകത്തില്‍ സര്‍ക്കാര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലായിരിക്കെ സ്വിമ്മിങ് പൂളില്‍നിന്നുള്ള ചിത്രം പങ്കുവെച്ച ബി.ജെ.പി നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ കെ സുധാകറിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍.

സുധാകറിന്റെ പ്രവര്‍ത്തനത്തെ അപലപിച്ച ഡി.കെ, സുധാകര്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. ‘ലോകം മുഴുവന്‍ മഹാമാരിയെ പ്രതിരോധിക്കുമ്പോള്‍ സുധാകര്‍ സ്വിമ്മിങ് പൂളില്‍ സമയം ചെലവഴിക്കുകയാണ്. കൊവിഡ് ചുമതലയുള്ള മന്ത്രി തന്നെ ഉത്തരവാദിത്വമില്ലാതെ പെരുമാറുകയാണ്’, ഡി.കെ പറഞ്ഞു.

ഇത് ധാര്‍മ്മികതയുടെയും നൈതികതയുടെയും പ്രശ്‌നമാണ്. സുധാകര്‍ രാജി വെക്കുകയോ മുഖ്യന്ത്രി അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കുകയോ ചെയ്യണമെന്നും ഡി.കെ ശിവകുമാര്‍ ആവശ്യപ്പെട്ടു.

ഞായറാഴ്ചയാണ് കുടുംബത്തോടൊപ്പം സ്വിമ്മിങ് പൂളില്‍ ചെലവഴിക്കുന്ന ചിത്രം സുധാകര്‍ ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ വലിയ വിവാദമാണ് കര്‍ണാടകത്തില്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നുവരുന്നത്.

ചിത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ കുന്നുകൂടിയതിന് പിന്നാലെ സുധാകര്‍ ട്വീറ്റ് പിന്‍വലിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ