ബെംഗലൂരു: കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്കിടെ കര്‍ണാടകത്തില്‍ യെദിയൂരപ്പ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്. കൊവിഡ് പ്രത്യേക ചുമതലയുള്ള വിദ്യാഭ്യാസ മന്ത്രി കെ സുധാകര്‍ സ്വിമ്മിംങ് പൂളില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിക്കുന്ന ഫോട്ടോയാണ് ബി.ജെ.പി സര്‍ക്കാരിന് പുതിയ തലവേദനയായിരിക്കുന്നത്. എന്നാല്‍. ഇത് ഇത്ര വലിയ കുറ്റമാണോ എന്നാണ് മന്ത്രി സുധാകര്‍ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.
‘കഴിഞ്ഞ മാസം വരെ കുടുംബത്തോടും കുട്ടികളോടുമൊപ്പം ചെലവഴിക്കാന്‍ ഒട്ടും സമയം കിട്ടിയിരുന്നില്ല. ഇപ്പോഴാണ് അതിനുള്ള സാഹചര്യം ലഭിച്ചത്. കുട്ടികള്‍ എന്നോട് അവരോടൊപ്പം ചെല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു. എനിക്കെന്റെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കാന്‍ പറ്റില്ല എന്നുണ്ടോ? എന്റെ വീടിനുള്ളില്‍തന്നെയുള്ള കുട്ടികള്‍ക്കായുള്ള പൂളാണത്. അതൊരു കുറ്റകൃത്യമാണോ’, സുധാകര്‍ ചോദിച്ചു.
സംസ്ഥാനം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലായിരിക്കെ സ്വിമ്മിങ് പൂളില്‍നിന്നുള്ള ചിത്രം പങ്കുവെച്ച ബി.ജെ.പി നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ കെ സുധാകറിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ രംഗത്തെത്തിയിരുന്നു.