ബെംഗളൂരു: വ്യവസായങ്ങളില്‍ കന്നടക്കാര്‍ക്ക് പ്രാധാന്യം നല്‍കിയില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന് കര്‍ണാടക വ്യവസായ മന്ത്രി മുരുഗേഷ് നിരാണി.
ചൊവ്വാഴ്ചയാണ് കന്നടക്കാര്‍ക്ക് ജോലിയില്‍ മുന്‍ഗണന നല്‍കുന്ന സര്‍ക്കാര്‍ നിലപാട് മന്ത്രി ആവര്‍ത്തിച്ചത്. വ്യവസായ സ്ഥാപനങ്ങള്‍ ചട്ടങ്ങള്‍ ലംഘിച്ചാല്‍ നടപടിയെടുക്കുമെന്നും നിരാണി മുന്നറിയിപ്പ് നല്‍കി.
”2020-25 ലെ വ്യാവസായിക നയത്തിലെ ക്ലോസ് അനുസരിച്ച്, വ്യക്തിഗത യൂണിറ്റുകള്‍ ഡി ഗ്രൂപ്പില്‍ 100 ശതമാനം ജോലികളും മൊത്തം ജോലിയുടെ 70 ശതമാനവും കന്നടക്കാര്‍ക്ക് നല്‍കണം.
ഡോ. സരോജിനി മഹിഷി റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ 85 ശതമാനം ജോലികളും കന്നടക്കാര്‍ക്ക് നല്‍കണം. വ്യവസായങ്ങള്‍ ഇത് ലംഘിച്ചാല്‍ ഞങ്ങള്‍ നടപടിയെടുക്കും, ” അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തുടനീളം അഞ്ച് ഡിവിഷനുകളില്‍ വ്യവസായ ടൗണ്‍ഷിപ്പുകള്‍ സ്ഥാപിച്ച് വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Content Highlights: Karnataka Minister Murugesh Nirani warns action against industries not giving priority for Kannadigas in jobs