| Saturday, 3rd June 2023, 9:55 pm

പോത്തിനെ അറക്കാമെങ്കില്‍ പശുക്കളെയും അറക്കാം; കര്‍ണാടക മൃഗ സംരക്ഷണ മന്ത്രി; പിന്നാലെ ഹിന്ദുത്വ വാദികളും പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: പോത്തിനെയും കാളകളെയും അറക്കാമെങ്കില്‍ പശുക്കളെ എന്തുകൊണ്ട് അറക്കരുതെന്ന് കര്‍ണാടക മൃഗ സംരക്ഷണ മന്ത്രി ടി. വെങ്കിടേഷ്.

കര്‍ണാടക കശാപ്പ് നിയമം പിന്‍വലിക്കുന്നതിന് ഉചിതമായ നിയമ നടപടികളെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞതായി സിയാസത് റിപ്പോര്‍ട്ട് ചെയ്തു.

‘ഈ തീരുമാനം കര്‍ഷകരെ സഹായിക്കുന്നതായിരിക്കും,’ അദ്ദേഹം പറഞ്ഞു.

താനും വീട്ടില്‍ നാല് പശുക്കളെ വളര്‍ത്തുന്നുണ്ടെന്നും വെങ്കിടേഷ് പറഞ്ഞു.

‘ഒരു പശു മരിക്കുമ്പോള്‍ ശവസംസ്‌കാരത്തിന് ഞങ്ങള്‍ ഒരുപാട് ബുദ്ധിമുട്ടുന്നു. 25ഓളം പേര്‍ വന്നിട്ടും ആ പശുവിനെ ഉയര്‍ത്താന്‍ സാധിച്ചില്ല. ജെ.സി.ബി വന്നാണ് ബോഡി എടുത്ത് ഉയര്‍ത്തിയത്.

സംസ്ഥാനത്ത് ഗോശാലകള്‍ കൈകാര്യം ചെയ്യാന്‍ ഫണ്ടിന്റെ ദൗര്‍ലഭ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഗോവധ നിയമം സര്‍ക്കാര്‍ പിന്‍വലിച്ചാല്‍ അനന്തര ഫലങ്ങള്‍ അനുഭവിക്കുമെന്ന് മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ഹിന്ദുത്വ വാദികളും രംഗത്തെത്തി.

ഗോവധം നിരോധിക്കുകയും കുറ്റവാളികള്‍ക്കെതിരെ ശക്തമായ ശിക്ഷ നല്‍കുകയും ചെയ്യുന്ന ബില്‍ കഴിഞ്ഞ ബി.ജെ.പി സര്‍ക്കാരാണ് പാസാക്കിയത്.

content highlight: karnataka minister about cow slaughterd

We use cookies to give you the best possible experience. Learn more