| Friday, 6th December 2024, 10:23 pm

വിവാഹം നിരസിച്ചു; കർണാടകയിൽ യുവാവ് പ്രായപൂർത്തിയാകാത്ത കാമുകിയുടെ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കാമുകിയുമായുള്ള വിവാഹബന്ധം എതിർത്തതിന് കാമുകിയുടെ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി യുവാവ്. കർണാടകയിലെ ബെലഗാവി ജില്ലയിൽ ആണ് സംഭവം.

ബെലഗാവി ജില്ലയിലെ നിപാനി താലൂക്കിലെ ഒരു ഗ്രാമത്തിൽ നടന്ന കൊലപാതകത്തിന് പ്രതിയെ അറസ്റ്റ് ചെയ്തതായും പെൺകുട്ടിയെ ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചതായും പൊലീസ് അറിയിച്ചു.

ഗ്രാമവാസികളിൽ നിന്ന് തങ്ങൾക്ക് കോൾ ലഭിക്കുകയായിരുന്നെന്നും തങ്ങൾ സംഭവ സ്ഥലത്തെത്തിയപ്പോൾ 45 വയസ് പ്രായമുള്ള സ്ത്രീയുടെയും അവരുടെ മകൻ്റെയും (18) മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രതി കാമുകിയുടെ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയതിന് ശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഒളിച്ചോടിയതായി പൊലീസ് പറഞ്ഞു.

ചോദ്യം ചെയ്യലിനിടെ, വിവാഹാഭ്യർത്ഥനയെക്കുറിച്ച് സംസാരിക്കാൻ പ്രതി യുവതിയുടെ വീട്ടിൽ എത്തിയിരുന്നതായി ഇയാൾ പൊലീസിനോട് പറഞ്ഞു. ഗ്രാമം വിടാൻ ബൈക്കും എടുത്തിരുന്നു. തുടർന്ന് പൊലീസ് പ്രതിയെ വീട്ടിൽ നിന്ന് പിടികൂടുകയും പെൺകുട്ടിയെ അവിടെ കണ്ടെത്തുകയും ചെയ്തു.

പെൺകുട്ടിയേക്കാൾ 15 വയസ്സ് കൂടുതലുള്ള പ്രതി പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ വീട്ടുകാരെ സമീപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ, പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി വീട്ടുകാർ പ്രതിയുടെ ആവശ്യം നിരസിച്ചിരുന്നു.

Content Highlight: Karnataka man kills minor girlfriend’s mother and brother for refusing marriage; arrested

We use cookies to give you the best possible experience. Learn more