കര്‍ണാടകത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം. സിറ്റി മുനിസിപ്പല്‍ കൗണ്‍സിലുകളും ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സിലുകളും അടക്കം 14 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നവംബര്‍ 12നാണ് തെരഞ്ഞെടുപ്പ് നടന്നത്.
418 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 151 സീറ്റുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കി. ബി.ജെ.പി 125 വാര്‍ഡുകളിലാണ് വിജയിച്ചത്. 63 സീറ്റുകളിലാണ് ജനതാദള്‍ സെക്കുലര്‍ വിജയിച്ചത്.
മാംഗളൂരു സിറ്റി കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കാണ് വിജയം. 44 സീറ്റുകളാണ് ബി.ജെ.പി നേടിയത്. കോണ്‍ഗ്രസ് 14 സീറ്റുകളിലും വിജയിച്ചു. എസ്.ഡി.പി.ഐക്ക് രണ്ട് സീറ്റുകള്‍ ലഭിച്ചു.
കോലാര്‍ സിറ്റി മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്രരാണ് കൂടുതല്‍ സീറ്റുകള്‍ നേടിയത്.101 സീറ്റുകളില്‍ 33 സീറ്റുകളാണ് സ്വതന്ത്രര്‍ നേടിയത്. കോണ്‍ഗ്രസ് 32 സീറ്റുകള്‍ നേടി. ജനതാദള്‍ സെക്കുലര്‍ 20 സീറ്റുകള്‍ നേടി. ബി.ജെ.പി എട്ട് സീറ്റുകളിലാണ് വിജയിച്ചത്.