ബെംഗളൂരു: ഐ.ടി. കമ്പനിയായ വിപ്രോ ടെക്‌നോളജിസ് അനധികൃതമായി പിരിച്ചുവിട്ട തൊഴിലാളിയെ തിരിച്ചെടുക്കാന്‍ കര്‍ണാടക ലേബര്‍ കോടതിയുടെ വിധി. കര്‍ണാടക സ്റ്റേറ്റ് ഐ.ടി./ഐ.ടി. ഇ.എസ്. എംപ്ലോയീസ് യൂണിയന്‍ ഫയല്‍ ചെയ്ത ലേബര്‍ ഡിസ്പ്യൂട്ടിലാണ് വിധി വന്നിരിക്കുന്നത്.
പ്രലോഭനങ്ങളിലൂടെയും ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിതമായി തൊഴിലാളികളെക്കൊണ്ട് രാജിവെപ്പിക്കുന്നത് നിയമവിരുദ്ധമാണ് എന്ന് കോടതി വിധിയില്‍ പറഞ്ഞു. പിരിച്ചുവിട്ട ദിവസം മുതലുള്ള സര്‍വീസും ശമ്പളവും വിപ്രോ ടെക്‌നോളജിസ് നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
സംഘടിത ചെറുത്തുനില്‍പ്പിലൂടെ വിപ്രോ പോലെ ഒരു കോര്‍പറേറ്റ് കമ്പനിയുമായി ഐ.ടി. തൊഴിലാളികള്‍ നേടിയ വിജയം ഐതിഹാസികമാണിതെന്ന് എംപ്ലോയീസ് യൂണിയന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
സമാനമായ പ്രശനങ്ങള്‍ നേരിടുന്നവര്‍ക്ക് 9742045570, 7025984492, 9663857562 എന്നീ നമ്പറുകളില്‍ സഹായത്തിനായി യൂണിയനെ ബന്ധപ്പെടാമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
യൂണിയന്‍ വൈസ് പ്രസിഡന്റ് കൂടിയായ അഡ്വക്കേറ്റ് ടി.കെ.എസ്. കുട്ടിയാണ് തൊഴിലാളിക്ക് വേണ്ടി ലേബര്‍ കോടതിയില്‍ ഹാജരായത്.