| Tuesday, 21st September 2021, 3:38 pm

ബിസിനസ് അസോസിയേറ്റിനെതിരെ പൊതുതാല്പര്യ ഹരജി; ഹരജിക്കാരന് 10 ലക്ഷം പിഴ വിധിച്ച് കര്‍ണാടക ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: പൊതുതാല്പര്യ ഹരജി സമര്‍പ്പിച്ച ഹരജിക്കാരന് 10 ലക്ഷം രൂപ പിഴ വിധിച്ച് കര്‍ണാടക ഹൈക്കോടതി.

തന്റെ മുന്‍ ബിസിനസ് അസോസിയേറ്റിനെതിരെ പൊതുതാല്പര്യ ഹരജി നല്‍കിയ പ്രശാന്ത് അമിന്‍ എന്ന ആള്‍ക്കാണ് പിഴ.

ഇയാള്‍ സമര്‍പ്പിച്ച ഹരജി പൊതുതാല്പര്യ ഹരജി അല്ലെന്നും വ്യക്തിരമായ ആവശ്യം ഉന്നയിച്ചുള്ള ഹരജിയാണെന്നും നിരീക്ഷിച്ചുകൊണ്ടാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ, ജസ്റ്റിസ് എസ്.എസ് മഗദ് എന്നിവരുടെ ബെഞ്ചിന്റെ വിധി.

നിയമപ്രക്രിയയുടെ ദുരുപയോഗമാണ് ഹരജിക്കാരന്‍ നടത്തിയതെന്നും ബിസിനസ്സ് താല്പര്യത്തോടെയുള്ള വ്യക്തിപരമായ ഹരജി മാത്രമാണ് ഹരജിക്കാരന്റേതെന്നും കോടതി പറഞ്ഞു. വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ടുള്ളതാണ് ഹരജിയെന്നും കോടതി പറഞ്ഞു.

ഹരജി തള്ളുക മാത്രമല്ല ഹരജിക്കാരനില്‍ മാതൃകപരമായ പിഴ ഈടാക്കുമെന്നും കോടതി വ്യക്തമാക്കി.

പിഴത്തുക കൊവിഡ് ബാധിച്ച ക്ലാര്‍ക്ക്മാരെ സഹായിക്കുന്നതിന് 30 ദിവസത്തിനുള്ളില്‍ അഡ്വക്കേറ്റ്‌സ് ക്ലാര്‍ക്ക് അസോസിയേഷനില്‍ നിക്ഷേപിക്കാന്‍ ഹരജിക്കാരനോട് കോടതി നിര്‍ദ്ദേശിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Karnataka High Court imposes ₹10 lakh costs on petitioner for “personal interest litigation” against former business associate

Latest Stories

We use cookies to give you the best possible experience. Learn more