| Thursday, 5th August 2021, 9:13 pm

യെദിയൂരപ്പയ്ക്കും മകനും അടുത്ത തിരിച്ചടി; അഴിമതിക്കേസില്‍ ഹൈക്കോടതി നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, മകന്‍ ബി.വൈ. വിജയേന്ദ്ര എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കര്‍ണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. ഈമാസം 17ന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്.

ബി.എസ്. യെദിയൂരപ്പ, മുന്‍ മന്ത്രി എസ്.ടി. സോമശേഖരന്‍ എന്നിവര്‍ അടക്കമുള്ളവരെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളിയ അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് ജഡ്ജിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് ടി.ജെ. എബ്രഹാം നല്‍കിയ ഹരജിയിലാണ് കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്.

ബെംഗളൂരു വികസന അതോറിറ്റിയുടെ മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതി പുനഃരാരംഭിക്കുന്നതിനായി യെദിയൂരപ്പയും മകനും ബന്ധുക്കളും കരാറുകാരനില്‍ നിന്ന് കോഴവാങ്ങിയതായാണ് ടി.ജെ. എബ്രഹാമിന്റെ ആരോപണം. 2020 ല്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസും കര്‍ണാടക നിയമസഭയില്‍ ഈ വിഷയം ഉന്നയിച്ചിരുന്നു.

മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ അഴിമതിക്കേസിലെ പുതിയ നീക്കങ്ങള്‍ യെദിയൂരപ്പയ്ക്ക് വലിയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Karnataka HC Issues Notice to BS Yediyurappa, Son Vijayendra in Corruption Case

We use cookies to give you the best possible experience. Learn more