കര്‍ണാടക: പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെ ഡിസംബറില്‍ ബെംഗ്ലൂരുവില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയ നടപടിയെ ചോദ്യം ചെയ്ത് കര്‍ണാകട ഹൈക്കോടതി. സെക്ഷന്‍ 144 പ്രഖ്യാപിച്ചത് നിയമ വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
കര്‍ണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് എ.എസ് ഒക അധ്യക്ഷനായ ബെഞ്ചാണ് കര്‍ണാടക സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തത്.
പ്രതിഷേധം നടത്താന്‍ വിവിധ സംഘടനകള്‍ക്ക് അനുമതി നല്‍കിയ ശേഷം എങ്ങനെയാണ് ഒറ്റ രാത്രി കൊണ്ട് അനുമതി പിന്‍വലിക്കുന്നത് എന്ന് കോടതി ചോദിച്ചു.
രാജ്യസഭാംഗമായ കോണ്‍ഗ്രസ് നേതാവ് എം.പി രാജീവ് ഗൗഡ, എം.എല്‍.എ സൗമി റെഡ്ഡി എന്നിവരും ചില പൗരത്വ പ്രതിഷേധകരും നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
സെക്ഷന്‍ 144 പ്രഖ്യാപിച്ചതു മൂലം നേരത്തെ അനുമതി നല്‍കിയ പ്രതിഷേധ പരിപാടിക്ക് എതിരാവുന്നത് എന്നും കോടതി ചോദിച്ചു.
എല്ലാ പ്രതിഷേധങ്ങളും ക്രമസമാധാനം ഇല്ലാതാക്കും എന്ന് എങ്ങനെയാണ് പറയാന്‍ പറ്റുക എന്നും കോടതി ചോദിച്ചു.
എന്നാല്‍ സമാധാനപരമായി പ്രതിഷേധം നടത്താനുള്ള നിയമപരമായ അവകാശം ചില വ്യവസ്ഥകള്‍ക്ക് വിധേയമാണെന്നാണ് സര്‍ക്കാര്‍ ഭാഗം വാദിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഡിസംബര്‍ 18 നാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ തടുക്കാനായി ബെംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.