ബെംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി. എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കുമെതിരായ 62 ക്രിമിനല്‍ കേസുകള്‍ പിന്‍വലിച്ച് യെദിയൂരപ്പ സര്‍ക്കാര്‍. ആഭ്യന്തര മന്ത്രി ബാസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി.
ടൂറിസം, നിയമം, കൃഷി മന്ത്രിമാരടങ്ങിയതായിരുന്നു കമ്മിറ്റി. കലാപം അടക്കമുള്ള കേസുകളാണ് പിന്‍വലിക്കുന്നത്.
കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ആനന്ദ് സിംഗിനെതിരായ കേസും പിന്‍വലിച്ചിട്ടുണ്ട്.
അതേസമയം കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തെ ഡയറക്ടര്‍ ജനറല്‍ ആന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഡി.ജി-ഐ.ജി.പി) ശക്തമായി എതിര്‍ത്തു. പ്രതിപക്ഷവും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക