ക്ലാസ് റൂമിന് തുല്യമാവില്ല; ഏഴാം ക്ലാസ് വരെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നിര്‍ത്തി കര്‍ണാടക
national news
ക്ലാസ് റൂമിന് തുല്യമാവില്ല; ഏഴാം ക്ലാസ് വരെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നിര്‍ത്തി കര്‍ണാടക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th June 2020, 4:58 pm

ബംഗ്ലൂരു: ഏഴാം ക്ലാസു വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തി വെച്ച് കര്‍ണാടക സര്‍ക്കാര്‍. കഴിഞ്ഞ ദിവസം അഞ്ചാം ക്ലാസു വരെയുള്ള കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ് നിര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനം. ഓണ്‍ലൈന്‍ ക്ലാസുകളുടെ പേരില്‍ വിവിധ സ്ഥാപനങ്ങള്‍ ഫീസ് ഈടാക്കുന്നതും നിര്‍ത്താന്‍ ഉത്തരവിട്ടിട്ടുണ്ട്.

ഓണ്‍ലൈന്‍ ക്ലാസുകള്‍ സംബന്ധിച്ച് നിരവധി പരാതികളാണ് ലഭിച്ചതെന്നാണ് കര്‍ണാടക പ്രൈമറി ആന്‍ഡ് സെക്കന്ററി വിദ്യാഭ്യാസ മന്ത്രി എസ്.സുരേഷ് കുമാര്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിനിധികളെ വരെ ഉള്‍പ്പെടുത്തി വിദഗ്ധരുമായി ചര്‍ച്ച നടത്തിയിരുന്നു.

ക്ലാസ് റൂം വിദ്യാഭ്യാസത്തിന് സമാന്തരമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നാണ് ചര്‍ച്ചയില്‍ വന്ന അഭിപ്രായം.
സാധാരണഗതിയിലേക്ക് മടങ്ങിവരുന്നത് വരെ വീട്ടിലിരിക്കുന്ന കുട്ടികളുടെ അറിവ് വര്‍ധിപ്പിക്കുന്നതിന് വേണ്ടി എന്താണ് ചെയ്യാന്‍ കഴിയുക എന്നതില്‍ മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് ഒരു കമ്മറ്റിയെ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ