കേരളത്തിന് ഇളവ് നല്‍കി കര്‍ണാടക; നിര്‍ബന്ധിത സര്‍ക്കാര്‍ നിരീക്ഷണം ഇല്ല
national news
കേരളത്തിന് ഇളവ് നല്‍കി കര്‍ണാടക; നിര്‍ബന്ധിത സര്‍ക്കാര്‍ നിരീക്ഷണം ഇല്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd May 2020, 8:13 am

ബെംഗളൂരു: കര്‍ണാടകത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിര്‍ബന്ധിത സര്‍ക്കാര്‍ നിരീക്ഷണം ഉണ്ടാകില്ല. 14 ദിവസം ഹോം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയാകും.
അതേസമയം, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്,ദല്‍ഹി,രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിരീക്ഷണം തുടരും.

കേരളത്തില്‍ ഇന്നലെ പുതുതായി 42 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് പേര്‍ക്ക് രോഗം മാറി.

പോസിറ്റീവ് ആയതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണ്. തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ 17 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

216 പേരാണ് സംസ്ഥാനാത്ത് ചികിത്സയിലുള്ളത്.

അതേസമയം, കര്‍ണാകത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1605 ആണ്.