| Friday, 21st May 2021, 10:09 pm

കൊവിഡ് കേസുകളില്‍ കുറവില്ല; ലോക്ഡൗണ്‍ ജൂണ്‍ ഏഴ് വരെ നീട്ടി കര്‍ണാടക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ ലോക്ഡൗണ്‍ ജൂണ്‍ ഏഴ് വരെ നീട്ടി.

മെയ് 10 ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ മെയ് 24 വരെയായിരുന്നു ഏര്‍പ്പെടുത്തിയത്. കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. ലോക്ഡൗണ്‍ നീട്ടിയ വിവരം മുഖ്യമന്ത്രി യെദിയൂരപ്പയാണ് അറിയിച്ചത്.

ഇന്ന് കര്‍ണാടകയില്‍ 32,218 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 353 മരണവും രേഖപ്പെടുത്തി.

അതേസമയം, കൊവിഡ് സാഹചര്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തിലും ലോക്ഡൗണ്‍ നീട്ടിയിട്ടുണ്ട്. മെയ് 23 ന് അവസാനിക്കാനിരുന്ന ലോക്ഡൗണ്‍ മെയ് 30 വരെ നീട്ടിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 29,673 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. കൊവിഡ് മരണ നിരക്ക് 142 ആയി ഉയര്‍ന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Karnataka Extends Lockdown Till June 7, Daily Cases Above 32,000

Latest Stories

We use cookies to give you the best possible experience. Learn more