ബെംഗളൂരു: കര്‍ണാടകയില്‍ ലോക്ഡൗണ്‍ ജൂണ്‍ ഏഴ് വരെ നീട്ടി.
മെയ് 10 ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ മെയ് 24 വരെയായിരുന്നു ഏര്‍പ്പെടുത്തിയത്. കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. ലോക്ഡൗണ്‍ നീട്ടിയ വിവരം മുഖ്യമന്ത്രി യെദിയൂരപ്പയാണ് അറിയിച്ചത്.
ഇന്ന് കര്‍ണാടകയില്‍ 32,218 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 353 മരണവും രേഖപ്പെടുത്തി.
അതേസമയം, കൊവിഡ് സാഹചര്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തിലും ലോക്ഡൗണ്‍ നീട്ടിയിട്ടുണ്ട്. മെയ് 23 ന് അവസാനിക്കാനിരുന്ന ലോക്ഡൗണ്‍ മെയ് 30 വരെ നീട്ടിയിട്ടുണ്ട്.