ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പറത്തുവരുമ്പോള്‍ കേവല ഭൂരിപക്ഷം നിലനിര്‍ത്തി കോണ്‍ഗ്രസ് മുന്നേറുകയാണ്. പ്രധാനപ്പെട്ട മേഖലയിലെല്ലാം നേട്ടമുണ്ടാക്കിയാണ് കോണ്‍ഗ്രസ് പടയോട്ടം.
രാവിലെ എട്ട് മുതല്‍ ആരംഭിച്ച വോട്ടെണ്ണല്‍ രണ്ട് മണിക്കൂറായി തുടരുമ്പോള്‍ കോണ്‍ഗ്രസ് 115, ബി.ജെ.പി-76, ജെ.ഡി.എസ്- 28, മറ്റുള്ളവര്‍- അഞ്ച് എന്ന നിലയിലാണ്.
പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറടക്കമുള്ള സംസ്ഥാനത്തെ പ്രമുഖ നേതാക്കളെല്ലാം മുന്നിട്ട് നില്‍ക്കുകയാണ്. ഇതുവരെയുള്ള കണക്കില്‍ കോണ്‍ഗ്രസ് വോട്ടിങ് ശതമാനത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് 33 ശമതമാനം വോട്ട് കിട്ടിയിരുന്നെങ്കില്‍ ഇത്തവണ ഇതുവരെ 44 ശതമാനമാണ് വോട്ടിങ് നിരക്ക്. സി.പി.ഐ.എം മത്സരിക്കുന്ന ബാഗേപ്പള്ളി മണ്ഡലത്തിലും കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്.
എന്നാല്‍, ആദ്യ സൂചനകള്‍ ബി.ജെ.പി ക്യാമ്പുകളില്‍ വലിയ നിരാശയാണ് ഉണ്ടാക്കിയിട്ടുള്ളത്. കര്‍ണാടകയിലെ സംസ്ഥാന ബി.ജെ.പി ഓഫീസ് ആളൊഴിഞ്ഞ നിലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.ജെ.പിയുടെ പ്രമുഖ നേതാക്കളുടെ പ്രതികരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.
Content Highlight: Karnataka election updatem congress leading